ആരാരുമാവാത്ത
മണി മുഴങ്ങുന്നത് ആർക്കുവേണ്ടി
Aaraarumavaatha (Mani Muzhangunnathu Aarkkuvendi)
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംകെ എസ് ബിഷ്നോയ് ,റാം സുരേന്ദര്‍ ,കലാഭവൻ മണി
ഗാനരചനസുരേന്ദ്രൻ കനൂക്കാടൻ ,ചെന്താമരാക്ഷൻ മേലാർക്കോട് ,മുരളീധരൻ ഇരിങ്ങാലക്കുട ,ഹരിനാരായണൻ ,ലാലു കൈതപ്രം ,ശ്രീനിവാസ് ഓക്കൽ ,ജയദാസ് പുന്നപ്ര
ഗായകര്‍കലാഭവൻ മണി
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 25 2013 09:16:09.
 
ആരാരുമാവാത്ത കാലത്ത് ഞാനന്ന് ഓട്ടി നടന്നു വണ്ടി
എന്റെ കുടുംബത്തിൻ പട്ടിണി മാറ്റിയ ദൈവമാണോട്ടോ വണ്ടി
നൂറിന്റെ നോട്ടിനു രാപ്പകലില്ലാതെ നെട്ടോട്ടമോടിടുമ്പോൾ
കിക്കർ വലിച്ചെന്റെ കയ്യും നടുവും തളർത്തിയൊരോട്ടോ വണ്ടി
(ആരാരുമാവാത്ത…)

എല്ലും മുറിയെ പണിയെടുത്തും കപ്പ കട്ടൻ കുടിച്ച കാലം
പള്ള നിറയ്ക്കാൻ വഴിയില്ലാതന്നു നടന്നൊരു കുട്ടിക്കാലം
കഷ്ടപ്പാടു കണ്ടു ദൈവം തന്നെ വിധി മാറ്റിയെഴുതിയപ്പോൾ
കഷ്ടപ്പെടുന്ന മനസ്സുകളെന്നും തിരിച്ചറിയുമെന്നും ഞാൻ
(എല്ലും മുറിയെ….)
(ആരാരുമാവാത്ത…)

എന്റെ നിറം പോൽ കറുത്തോരു പാന്റും മുഷിഞ്ഞ ജുബ്ബയലക്കി
ഓട്ടോന്റെ ഡിക്കിയിൽ വെച്ചതു ഓർത്തു ഞാനിന്നും കരഞ്ഞു പോകും(2)
തേച്ചാലും മാച്ചാലും ജീവചരിത്രം മനസ്സീന്നു മായുകില്ല
ഈ ചാലക്കുടിക്കാരൻ ചാലക്കുടി നാട് വിട്ടെങ്ങും പോകുകില്ല (2)
(ആരാരുമാവാത്ത…)




 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts