വിശദവിവരങ്ങള്‍ | |
വര്‍ഷം | 2005 |
സംഗീതം | കെ എം ഉദയൻ |
ഗാനരചന | പരമ്പരാഗതം |
ഗായകര്‍ | സുജാത മോഹൻ |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: May 10 2023 10:01:11.
പച്ചക്കല്ലൊത്ത തിരുമേനിയും നിന്റെ പിച്ചക്കളികളും കാണുമാറാകണം ശ്രീപദ്മനാഭാ മുകുന്ദാ മുരാന്തകാ നാരായണാ നിൻ മെയ്കാണുമാറാകണം പീലിക്കാര്‍കൂന്തലും ചാന്തും തൊടുകുറി ബാലസ്വഭാവവും കാണുമാറാകണം പൂതന തന് മുലയുണ്ടോരു പൈതലിന് ചാതുരിയും മമ കാണുമാറാകണം പൊന്നും ചിലമ്പും പുലിനഖ മോതിരം എന്നുണ്ണി കൃഷ്ണനെ കാണുമാറാകണം പാശം കൊണ്ടന്തകന്‍ കെട്ടിയിഴയ്ക്കുമ്പോള് ആലസ്യം തീര്‍ത്തെന്നെ രക്ഷിച്ചുകൊള്ളണം... | |