ഇന്നെന്‍ നെഞ്ചിലെ
വണ്‍ ലൗ
Innen Nenjile (One Love)
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംജെമിനി ഉണ്ണികൃഷ്ണൻ
ഗാനരചനജെമിനി ഉണ്ണികൃഷ്ണൻ
ഗായകര്‍സുദീപ് കാരാട്ട്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: May 15 2013 06:59:19.
ഇന്നെൻ നെഞ്ചിലെ കോണതിൽ
ഒരു കൂടൊരുക്കീലേ...
കണ്ണിൻ മുന്നിലായ് നിന്നുനീ
ഒരു കനവുനെയ്തീലേ...
വരവായ് പൂന്തെന്നൽ അത് വീശിമായുമ്പോൾ
തൂവൽ കൂട്ടിലോ ഏകനായ് കിനാവ് നെയ്തീലേ...
(ഇന്നെൻ)
കണ്ണാൽകണ്ണോരം കാണും നേരം നീയെന്നിൽ
നിറയും സ്നേഹാർദ്രമാമൊരു നേരം...
നേരം...
ഇന്നെൻ പൂവനിയിൽ നീ നറുമൊട്ടായ് പൂവിടുമോ
ഞാനന്നേകാം പ്രണയത്തിൻ ഗാനം
അന്നു വണ്ടുപോലെൻ മുന്നിൽ വന്നു തേൻനുകർന്നിലേ
ചുണ്ടിൽചോരുമീണം കൊണ്ടുകാതിൽ ചൂളമിട്ടീലേ...

ഇന്നെൻ നെഞ്ചിലെ കോണതിൽ
ഒരു കൂടൊരുക്കീലേ...
കണ്ണിൻ മുന്നിലായ് നിന്നുനീ
ഒരു കനവുനെയ്തീലേ...
വരവായ് പൂന്തെന്നൽ അത് വീശിമായുമ്പോൾ
തൂവൽ കൂട്ടിലോ ഏകനായ് കിനാവ് നെയ്തീലേ...
(ഇന്നെൻ)





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts