മകരവിളക്കു കഴിഞ്ഞു
ശരണമന്ത്രം
Makaravilakku Kazhinju (Saranamanthram)
വിശദവിവരങ്ങള്‍
വര്‍ഷം 1998
സംഗീതംബാലഭാസ്കര്‍
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍സംഗീത മാധ‌വ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: November 28 2020 16:19:28.
മകരവിളക്കു കഴിഞ്ഞു..
മണികണ്ഠപ്രിയന്മാർ പിരിഞ്ഞു
മധുരയാമത്തിൽ കൊച്ചാനപ്പുറത്തേറി
മാളികപ്പുറത്തമ്മ വരുന്നു മനസ്സു കുളിരണിയുന്നു ..... (മകര... )

കന്നി അയ്യപ്പൻമാർ മല കയറാത്തൊരു
കാമ്യ മകര മുഹൂർത്തം.. (കന്നി )
കന്യകയാമി മാളികപ്പുറത്തിനു
പുണ്യ വേളി മുഹൂർത്തം..
ശരംകുത്തിയാൽ വരെ പോയ്‌ വരൂ ..
സത്യം അറിഞ്ഞു വരൂ...
എഴുന്നള്ളത്ത് അവിടേക്കു നീങ്ങുന്നു.
എല്ലാ ദീപവും പൊലിയുന്നു... (മകര )

നിത്യ വിരഹത്തിൻ ഇരുൾ വഴിയിൽ
നീയെത്ര ദൂരം അലഞ്ഞു..(നിത്യ )
ഭക്തപ്രിയൻ നിൻ പ്രതിശ്രുത വരനോ
നിസ്വനായി അമരുന്നു....
ഇനിയൊരു വത്സരം കാത്തിരിയ്ക്കൂ
ഈറനാം മിഴിയോടെ..
ഒരു കാലം നിന്റെതായി പുലരില്ലേ
ഓരോ മോഹവും തളിർക്കില്ലേ... (മകര )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts