തെമ്മാടിച്ചെക്കാ
നന്ദഗോപാലം
Themmadichekka (Nandagopalam)
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംരമേഷ് നാരായണ്‍
ഗാനരചനവയലാര്‍ മാധവന്‍കുട്ടി
ഗായകര്‍മധുശ്രീ നാരായൺ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: May 13 2013 15:15:18.

തെമ്മാടിച്ചെക്കാ അമ്പാടിക്കണ്ണാ...ഓ..ഓ...
തെമ്മാടിച്ചെക്കാ അമ്പാടിക്കണ്ണാ
കണ്ണാരം പൊത്തി കളിക്കാല്ലോ
അമ്പിളിക്കൊമ്പത്തിലൊരൂഞ്ഞാലിലാടാൻ
പൊന്മുകിൽ പീലിയും ചൂടി വായോ.....
തെമ്മാടിച്ചെക്കാ അമ്പാടിക്കണ്ണാ
കണ്ണാരം പൊത്തി കളിക്കാല്ലോ...
ഓ..ഓ...ഓ..ഓ...

പൈമ്പാലും വെണ്ണയും നൽകാം ഞാൻ
കവിളിൽ തേനുമ്മ നൽകേണം...(2)
കവിളിൽ തേനുമ്മ നൽകേണം...ഹോയ്
അരയിലെ കിങ്ങിണി ചാർത്തുവോളം
എന്നെ നീ പൂണാരം ചെയ്തിടേണം...(2)
തെമ്മാടിച്ചെക്കാ അമ്പാടിക്കണ്ണാ
കണ്ണാരം പൊത്തി കളിക്കാല്ലോ...
കണ്ണാരം പൊത്തി കളിക്കാല്ലോ.....

വൃന്ദാവനത്തിലെ രാധയായ്
എന്നെ നീ എന്നും കരുതിടേണം...(2)
എന്നെ നീ എന്നും കരുതിടേണം....
മന്ദാരപ്പൂവിന്റെ ഗന്ധമായി
നിന്നിലലിഞ്ഞില്ലാതായിടേണം...(2)
(തെമ്മാടിച്ചെക്കാ....)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts