കണികാണും ഞങ്ങള്‍
അമ്മേ ഉണിക്കാളിയമ്മേ
Kanikaanum Njangal (Amme Unikkaaliyamme)
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംമധു ആലപ്പുഴ
ഗാനരചനമധു ആലപ്പുഴ
ഗായകര്‍മീരാ മധു
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 15 2012 11:56:50.
 
കണികാണും ഞങ്ങള്‍ (4)
കണികാണും ഞങ്ങള്‍ വള്ളാട്ടമ്മയെ
കണികാണും നിത്യം കണികാണും
(കണികാണും )

ഉദയസൂര്യന്റെ കാന്തി തൂകുന്ന വദനവും തിരുനയനവും
തളിരു പോല്‍ തങ്കത്തളിരു പോലുള്ള തിരുവടികളും കണികാണും
(ഉദയസൂര്യന്റെ )

അരവിന്ദപ്പൂവിന്നിതളുകള്‍ പോലെ അഴകെഴും ചെഞ്ചൊടികളും
കരുണപീയൂഷ മഴ ചൊരിയുമാ ചിരിയുമീ ഞങ്ങള്‍ കണികാണും
(അരവിന്ദപ്പൂവിന്നിതളുകള്‍ )

അല പായും പോലെ ബലമേറും നീല കുതിര മേലേറി വരുണനും
അനിലനും നിത്യം അകമ്പടി നില്‍ക്കും തിടമ്പു നിത്യവും കാണും
(അല പായും )

പ്രാണനെ തൊട്ടുണര്‍ത്തി പുള്ളുവന്‍ ഈണത്തില്‍ സ്തുതി പാടുമ്പോള്‍
നാഗയക്ഷി കളത്തിലാടി ഈ നാടിന്നൈശ്വര്യം ഏകിടും
(പ്രാണനെ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts