രാരിരോ പൊന്നുണ്ണി
രാജാധിരാജന്‍
Rariro Ponnunni (Rajadhirajan)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംകെ കെ ആന്റണി
ഗാനരചനഫാ ആബേൽ സി എം ഐ
ഗായകര്‍എസ് ജാനകി
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 15 2012 11:33:04.
 
ഉം...
രാരിരോ പൊന്നുണ്ണി രാരീരാരോ (2)
കുളിര്‍ കോരും പാതിരാവില്‍ തളിരിട്ട കിനാവല്ലേ
കതിരിട്ട വാഗ്ദാനം ബെത്ലഹേമില്‍ പൂത്തതല്ലേ
(കുളിര്‍ കോരും )

തലമുറയായി പിതാക്കന്മാര്‍ കൊതിച്ചൊരു ജനനമല്ലേ
എളിയോരീ ദാസിയെന്നില്‍ ദൈവം തന്ന നിധിയല്ലേ
(രാരിരോ )

കരളില്‍ ഒരീര്‍ച്ച വാളിന്‍ മധുരിക്കും നോവല്ലേ
കവിത പോല്‍ ഒഴുകി വന്ന കണ്ണീരിന്‍ കഥയല്ലേ
(കുളിര്‍ കോരും )
(രാരിരോ )
ഉം...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts