ചെമ്പകശ്ശേരി തൻ
അണിവാകച്ചാർത്ത്
Chempakasserithan (Anivaakachaarthu)
വിശദവിവരങ്ങള്‍
വര്‍ഷം 1997
സംഗീതംസുരേഷ് മേനോന്‍
ഗാനരചനശരത്‌ വയലാര്‍
ഗായകര്‍ഉണ്ണി മേനോന്‍
രാഗംഖരഹര പ്രിയ
ഗാനത്തിന്റെ വരികള്‍
Last Modified: April 18 2013 04:43:04.
ചെമ്പകശ്ശേരി തൻ പരദേവത നീയേ അമ്പലപ്പുഴ കൃഷ്ണാ
ചെമ്പാവ് വിളയുമെൻ മനസ്സിലെ കതിർ നീയേ
അംബര നീലവർണ്ണാ കണ്ണാ അംബരനീലവർണ്ണാ
(ചെമ്പകശ്ശേരി തൻ..)

ചെമ്പൈയ്ക്കു നാദമായ് ഗുരുവായൂരിൽ നീ അംബുജദളനയനാ
ഇമ്പമോടേഴു സ്വരങ്ങളുമിന്നെന്നിൽ സമ്പന്നമാണു കണ്ണാ
കൃപയാലേ സമ്പന്നമാണു കണ്ണാ
(ചെമ്പകശ്ശേരി തൻ..)

അമ്പലത്തിടപ്പള്ളി തന്നിലെ നൈവേദ്യം അൻപുള്ള പാൽ പായസം
കുമ്പിടുമെന്റെ കൈക്കുമ്പിൾ നിറയുമ്പോൾ സമ്പാദ്യമായി മോക്ഷം
അടിയനു സമ്പാദ്യമായി മോക്ഷം
(ചെമ്പകശ്ശേരി തൻ..)

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts