പ്രാര്‍ത്ഥന കേള്‍ക്കേണമേ
രാജാധിരാജന്‍
Prardhana Kelkename (Rajadhirajan)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംകെ കെ ആന്റണി
ഗാനരചനഫാ ആബേൽ സി എം ഐ
ഗായകര്‍കെ എസ് ജോര്‍ജ്ജ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 15 2012 11:14:40.
 
പ്രാര്‍ത്ഥന കേള്‍ക്കേണമേ
കര്‍ത്താവേയെന്‍ യാചന നല്‍കേണമേ (2)

പുത്രന്റെ നാമത്തില്‍ ചോദിക്കും കാര്യങ്ങള്‍
ഉത്തരം തന്നരുളാം
എന്നുള്ളൊരു വാഗ്ദത്തം പോല്‍ ദയവായി (2)
താതനും മാതാവും നീ എനിക്കല്ലാതെ
ഭൂതലം തന്നിലില്ലേ
വേറാരും എന്‍ ആതങ്കം നീക്കിടുവാന്‍ (2)
നിത്യതയില്‍ നിന്നുള്ളത്യന്ത സ്നേഹത്താല്‍
ശത്രുതയേയകറ്റി ‌
എനിക്കു നീ പുത്രത്വം തന്നതിനാല്‍ (2)
പ്രാര്‍ത്ഥന കേള്‍ക്കേണമേ
കര്‍ത്താവേയെന്‍ യാചന നല്‍കേണമേ (2)

കള്ളന്റെ യാചന കേട്ടുള്ളലിഞ്ഞ നിന്‍
തുല്യമില്ലാ ദയയോര്‍ത്തിതാ വന്നേന്‍
നല്ലവനേ സദയം
ഇതാ വന്നേന്‍ നല്ലവനേ സദയം
യേശുവിന്‍ മൂലമെന്‍ യാചന നല്‍കുമെ -
ന്നാശയില്‍ കെഞ്ചിടുന്നേന്‍
അല്ലാതെന്നില്‍ ലേശവും നന്മയില്ലേ (2)
പ്രാര്‍ത്ഥന കേള്‍ക്കേണമേ
കര്‍ത്താവേയെന്‍ യാചന നല്‍കേണമേ (2)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts