ദാഹത്തിന്നൊരു തുള്ളി ജലം
രാജാധിരാജന്‍
Dahathinoru Thulli Jalam (Rajadhirajan)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംകെ കെ ആന്റണി
ഗാനരചനഫാ ആബേൽ സി എം ഐ
ഗായകര്‍വാണി ജയറാം
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 15 2012 11:27:27.
 
ദാഹത്തിന്നൊരു തുള്ളി ജലം നല്‍കുവാന്‍
കഴിയാതെന്‍ മകനേ ഞാന്‍ നില്‍ക്കുന്നിതാ
മുറിവേറ്റ മേനിയൊന്നു തഴുകാന്‍ പോലും
കഴിയാതെന്‍ മകനേ ഞാന്‍ നില്‍ക്കുന്നിതാ
(ദാഹത്തിന്നൊരു )

വൈരികള്‍ നിന്‍ പിഞ്ചു ജീവന്‍ തേടി വന്നപ്പോള്‍
വിരവോടെന്‍ മെയ്യു് ചേര്‍ത്തു ഒളിച്ചു നമ്മള്‍
നീ വളര്‍ന്നു സേവനത്തിന്നിറങ്ങിയപ്പോള്‍
വൈരികള്‍ നിന്‍ തിരുജീവന്‍ കുരിശിലേറ്റി
(ദാഹത്തിന്നൊരു )

എന്‍ മനം നീ അറിഞ്ഞന്നു സാദായില്‍
കല്യാണ വിരുന്നിന്നു വീഞ്ഞു നല്‍കി
കുരിശില്‍ നിന്‍ ഹൃദയത്തിനു തെല്ലൊരാശ്വാസം
പകരുവാന്‍ എനിക്കിന്നു കഴിവില്ലല്ലോ
(ദാഹത്തിന്നൊരു )

കുരുടന്റെ കണ്ണു പൂശിയ തിരുകൈകളിതാ
പാപിയെ തേടിയോടിയ പാദങ്ങളിതാ
സ്നേഹത്താല്‍ തുടിയ്ക്കുന്ന ദിവ്യ ഹൃദയമിതാ
ചെന്നിണത്തില്‍ അവയൊന്നായി കുളിച്ചു നില്‍പ്പൂ
(ദാഹത്തിന്നൊരു )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts