പൂക്കാത്ത മുല്ലയ്ക്ക്
പ്രണയകാലം
Pookkaatha Mullakku (Pranayakaalam)
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംബിജിബാല്‍
ഗാനരചനഅനില്‍ പനച്ചൂരാന്‍
ഗായകര്‍അനില്‍ പനച്ചൂരാന്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: March 15 2013 12:09:31.
പൂക്കാത്ത മുല്ലയ്ക്ക് പൂവിടാന്‍ കാത്തെന്റെ
പൂക്കാലമെല്ലാം പൊഴിഞ്ഞുപോയി
പൂവിളി കേൾക്കുവാൻ കാതോർത്തിരുന്നെന്റെ
പൂവാങ്കുരുന്നില വാടിപ്പോയി

പാമരം പൊട്ടിയ വഞ്ചിയിൽ ആശകൾ
എങ്ങോട്ടെന്നില്ലാതെ യാത്രപോകെ
പേക്കാറ്റു വീശുമ്പോൾ തുഞ്ചത്തിരിക്കുവാൻ
ആരോരും ഇല്ലാത്തോരേകാകി ഞാന്‍

ചിറകിന്റെ തുമ്പിലോളിപ്പിച്ച കുളിരുമായ്‌
ഇടനെഞ്ചിൽ പാടിയ പെൺകിളികൾ
ഇണകളെ തേടി പറന്നുപോകും
വാന ഗണികാലയങ്ങളിൽ കണ്ണു തേടി

എങ്ങുനിന്നോ വന്ന ചിങ്ങമാസത്തിലെൻ
ഓണപ്പുടവയ്ക്ക് തീ പിടിച്ചു
വാടക വീടിന്റെ വാതില് വിറ്റു ഞാന്‍
വാടകയെല്ലാം കൊടുത്തു തീർത്തു

വേവാ പഴംതുണി കെട്ടിലെ ഓർമതൻ
താഴും താക്കോലും തിരിച്ചെടുത്തു
പുളികുടി കല്യാണനാള് പുലർന്നപ്പോൾ
കടിഞ്ഞൂൽ കിനാവിലുറുമ്പരിച്ചു

മുറ്റത്തു ഞാൻ നട്ട കാഞ്ഞിരക്കൊമ്പത്ത്
കാക്കകൾ കുയിലിനു ശ്രാദ്ധമൂട്ടി
ചിത്രകൂടങ്ങൾ ഉടഞ്ഞു മഴ ചാറി
മീനാരമൊക്കെ തകർന്നു

വേദനയാണെനിക്കിഷ്ട്ടം
പതിവായി കരയാതിരിക്കുന്ന കഷ്ടം
നോവിന്റെ വീഥിയിൽ ഏകനായ്‌ പോകുവാൻ
നോയമ്പെടുത്തു സഹർഷം
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts