എന്‍ യേശു നീ
രാജാധിരാജന്‍
En Yesu Nee (Rajadhirajan)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംകെ കെ ആന്റണി
ഗാനരചനഫാ ആബേൽ സി എം ഐ
ഗായകര്‍കെ ജി മാര്‍ക്കോസ്‌
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 15 2012 11:34:00.
 
എന്‍ യേശു നീ
എന്‍ നാഥന്‍ നീ
എന്നാളും എപ്പോഴും എന്‍ രക്ഷ നീ
അരുളും പൊരുളും നീ
പറയുന്നു ഞാന്‍ നന്ദി അകതാരിന്‍ ഇതള്‍ തന്നില്‍
കരുതുന്നു ഞാന്‍ നന്ദി നിനക്കായി ദേവാ
(എന്‍ യേശു )

പുണ്യത്തിന്‍ അവതാരമേ
നന്മയ്ക്കു കേദാരമേ
(പുണ്യത്തിന്‍ )
നസ്രായനേ
സ്വര്‍ഗ്ഗസ്ഥനേ
(നസ്രായനേ )
നീ എനിക്കേകിടും സന്തോഷം ഏതിനും
പകരമായി എന്തു ഞാന്‍ നല്‍കിടേണ്ടു
(എന്‍ യേശു )

തീരാത്ത കാരുണ്യമേ
ത്യാഗത്തിന്‍ പര്യായമേ
(തീരാത്ത )
ആരാധ്യനേ
അഗപാലനേ
(ആരാധ്യനേ )
എന്‍ നന്ദിവാക്യങ്ങള്‍ സദയം നീ കൊള്ളേണം
പരമോന്നതന്‍ തന്റെ പ്രിയസൂനുവേ
(എന്‍ യേശു )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts