ചാന്താട്ടം അമ്മേ ചാന്താട്ടം
അമ്മ തമ്പുരാട്ടി
Chandattam amme chandattam (Amma Thamburaatti)
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംകൈരളി രവി
ഗാനരചനഎ വി വാസുദേവന്‍ പോറ്റി
ഗായകര്‍കെ ജെ യേശുദാസ്
രാഗംരീതിഗൗള
ഗാനത്തിന്റെ വരികള്‍
Last Modified: February 25 2024 06:00:25.
ചാന്താട്ടം... ചാന്താട്ടം....
ചെട്ടികുളങ്ങളരയമ്മയ്ക്കഴകില്‍ ചാന്താട്ടം
അടിയന്‍ നിന്‍ പൂജാരിയായി
അമ്മേ നിന്‍ ശ്രീലകമെത്തി
അവിടുത്തെ തിരുദാരു ബിംബം
കലശത്തില്‍ നിറഞ്ഞു ചാന്താല്‍
അഭിഷേകമാടി നിറയുന്ന മനസ്സാല്‍
ചാന്താട്ടം... ചാന്താട്ടം....
ചെട്ടികുളങ്ങളരയമ്മയ്ക്കഴകില്‍ ചാന്താട്ടം

നവഖണ്ഡം പത്മമിട്ട കളങ്ങളിലായി
കലശങ്ങള്‍ ഒന്‍പതും നിരത്തി വച്ചൂ...
ജലഗന്ധ പുഷ്പങ്ങളാലാവാഹന മന്ത്രങ്ങളാല്‍
ശംഖില്‍ നിന്നും ശുദ്ധിവരുത്തിയ ചാന്തു പകര്‍ന്നു നിറച്ച കുടങ്ങളിലമ്മേ
അവിടുത്തെ അഭിഷേക ചാന്ത്
അമ്മേ... അവിടുത്തെ അഭിഷേക ചാന്ത്...

അമ്മേ നമോസ്തുതേ....
ദേവീ നമോസ്തുതേ....
ചെട്ടികുളങ്ങരയമ്മേ ദേവീ നമോ നമോസ്തുതേ

അമ്മേ നിന്‍ നാമജപങ്ങളുയര്‍ന്നീടുമ്പോള്‍...
ആകാശം ദേവീദേവൻമ്മാരാൽ നിറയുമ്പോൾ...
അവിടുത്തെ മുഖപത്മത്തില്‍ കാരുണ്യം പുഞ്ചിരിയായി
സാന്ത്വനമേകും ജഗദംബികയെ മേനിയിലാകെ ചാന്തഭിഷേകം
അമ്മേയിതു സായൂജ്യം മമ ജന്മ സായൂജ്യം...
അമ്മേയിതു സായൂജ്യം മമ ജന്മ സായൂജ്യം...

അമ്മേ നമോസ്തുതേ...
ദേവീ നമോസ്തുതേ...
ചെട്ടികുളങ്ങരയമ്മേ ദേവീ നമോ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts