ഉണ്ണിയേശു നീ
രാജാധിരാജന്‍
Unniyesu Nee (Rajadhirajan)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംകെ കെ ആന്റണി
ഗാനരചനഫാ ആബേൽ സി എം ഐ
ഗായകര്‍കെസ്റ്റര്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 15 2012 11:35:10.
 
ഉണ്ണിയേശു നീ ഉലകിനു പുണ്യദായന്‍ നീ
ലോകപാലന്‍ നീ ദൈവപുത്രന്‍ നീ
നീ പിറന്നതെങ്കിലും ഈ പുല്‍ക്കുടില്‍ തന്നില്‍
നിന്‍ മിഴികള്‍ പൂവിടുന്നു പുല്‍ക്കുടില്‍ തന്നില്‍
അല്ലില്‍ മുങ്ങും കാലിത്തൊഴുത്തില്‍ (2)
(ഉണ്ണിയേശു )

പാപത്തിന്‍ ഇരുള്‍ നീക്കും പ്രഭയായി നീ
പാരിന്റെ പ്രാണന്റെ ഉറവായി നീ
(പാപത്തിന്‍ )
ആത്മാവിന്നാനന്ദം നീ
മാനവനുള്ളൊരു സ്വര്‍ഗ്ഗീയ സന്ദേശം നീ
(ആത്മാവിന്‍ )
മാലാഖമാരെന്നും വാഴ്ത്തുന്നു നിന്നെ
മണ്ണിന്റെ മാഹാത്മ്യമേ
മര്‍ത്ത്യന്റെ സൗഭാഗ്യമേ
കണ്‍കള്‍ തോറും കതിര്‍ തൂകും പൂപ്പൈതലേ
(ഉണ്ണിയേശു )

മാതാവിന്‍ മഹിമയ്ക്കു നീ പാത്രമായി
ലോകത്തിന്‍ മൊഴിയാകെ നീ മാത്രമായി
(മാതാവിന്‍ )
ആകാശസുമമായി നീ
ഭൂമിയില്‍ സ്നേഹസുധാകണം പെയ്യുന്നു നീ
(ആകാശ )
ദാവീദിന്‍ കുലജാത നക്ഷത്രമല്ലോ
നീ എന്റെ സര്‍വ്വസ്വമേ
ജീവന്റെ ആലംബമേ
ഉള്ളം തോറും മൊഴി തൂകും പൂപ്പൈതലേ
(ഉണ്ണിയേശു )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts