പത്മിനിയോ..ചിത്രിണിയോ....
രതിസുഖസാരേ
Padminiyo Chithriniyo (Rathisukhasaare)
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംസന്തോഷ് വര്‍മ്മ
ഗാനരചനസന്തോഷ് വര്‍മ്മ
ഗായകര്‍പി ജയചന്ദ്രൻ
രാഗംഖരഹരപ്രിയ
ഗാനത്തിന്റെ വരികള്‍
Last Modified: March 02 2013 03:24:15.

പത്മിനിയോ..ചിത്രിണിയോ....
ശംഖിനിയോ..ഹസ്തിനിയോ....
മാരസൂത്രത്തിന്‍ താളുകള്‍ ചൊല്ലിയ
രതിലോലകളാം വനിതകളില്‍ നീ
പത്മിനിയോ..ചിത്രിണിയോ....
ശംഖിനിയോ..ഹസ്തിനിയോ....

ആദ്യയാമിനി കഴിഞ്ഞാലും
ആയിരം യാമിനി കഴിഞ്ഞാലും
ആദ്യയാമിനി കഴിഞ്ഞാലും
ആയിരം യാമിനി കഴിഞ്ഞാലും...
ആയിരം വട്ടമടുത്താലുമാവുമോ
ആത്മസഖീ....നിന്‍ പേരറിയാന്‍....
ആത്മസഖീ....നിന്‍ പേരറിയാന്‍....
പത്മിനിയോ..ചിത്രിണിയോ....
ശംഖിനിയോ..ഹസ്തിനിയോ....

കാമനുപോലും അറിയില്ല
കാമകലകള്‍ നിന്നോളം
കാമനുപോലും അറിയില്ല
കാമകലകള്‍ നിന്നോളം....
കാലങ്ങളെത്ര കഴിഞ്ഞാലുമാകുമോ...
കാമവതീ....നിന്‍ നേരറിയാന്‍....
കാമവതീ....നിന്‍ നേരറിയാന്‍....
(പത്മിനിയോ.....)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts