അറിഞ്ഞീല ഞാൻ
മരിക്കാന്‍ പറഞ്ഞാലും മറക്കാന്‍ പറയരുതേ
Arinjeela Njan (Marikkan Paranjalum Marakkan Parayaruthe)
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംആഷിക് മുബാരക് ,അബ്ദുള്‍ഖാദര്‍ കാക്കനാട് ,അബ്ദുൾ ഹലീം ,അനീഷ് ഖാന്‍ ,ബാസില്‍ ,ഹംസ കുന്നത്തേരി ,കെ എ ലത്തീഫ് ,കെ എം ഉദയൻ ,കോഴിക്കോട് അബൂബക്കർ ,എം ജയചന്ദ്രന്‍ ,മെക്കാർടിൻ ,മോഹനൻ പാറപ്പുറം ,ഷൈജു ചന്ദ്രന്‍ ,സിദ്ധാര്‍ഥ വിജയന്‍ ,ഉണ്ണി
ഗാനരചനസുധാംശു ,അനീഷ് ഖാന്‍ ,ബാപ്പു വെള്ളിപറമ്പ ,ഹലീൽ ,ഹംസ കുന്നത്തേരി ,ഹംസ മടിക്കൈ ,ഹരിനാരായണന്‍ ,ജലീല്‍ കെ ബാവ ,ഓ എം കരുവാരക്കുണ്ട് ,സലിം ,സന്തോഷ് വര്‍മ്മ ,ഷാജി കൊച്ചുകടവ് ,ഷമീര്‍
ഗായകര്‍വിധു പ്രതാപ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 19 2013 04:48:17.
അറിഞ്ഞീല ഞാൻ സഖീ അറിഞ്ഞീല ഞാൻ നിൻ
മനസ്സിന്റെ മോഹങ്ങൾ അറിഞ്ഞീല ഞാൻ
അറിഞ്ഞീല ഞാൻ സഖീ അറിഞ്ഞീല ഞാൻ നിൻ
മനസ്സിന്റെ നൊമ്പരങ്ങൾ അറിഞ്ഞീല ഞാൻ

മനസ്സിന്റെ കോണിലെന്നും നിനക്കായ് കാത്തു വെച്ച
മാണിക്യമുത്തുമായി മറഞ്ഞു പോയോ
മധുമാസരാവിലായിയ് മാനത്തുദിച്ച നിന്റെ
മലരൊത്ത പുഞ്ചിരിയും മാഞ്ഞു പോയോ
സഖിയെന്നെ ഏകനാക്കി നീ മറഞ്ഞോ
അറിഞ്ഞീല ഞാൻ അറിഞ്ഞീല ഞാൻ
അറിഞ്ഞീല ഞാൻ കിനാപ്പൈങ്കിളീ

വിരിമാറിൽ ചേർന്നു നീയെൻ സഖിയെന്നു ചൊന്ന നേരം
വിരഹം ജനിക്കയാണെന്നറിഞ്ഞീല ഞാൻ
വിഷാദത്തിൻ തേൻകണങ്ങൾ മിഴിയിൽ പിറന്ന നേരം
വിരിയാതെ വീണുപോയെൻ മോഹപുഷ്പം
മറക്കില്ല പൊന്നുമോളേ മരിക്കുവോളം
അറിഞ്ഞീല ഞാൻ അറിഞ്ഞീല ഞാൻ
അറിഞ്ഞീല ഞാൻ കിനാപ്പൈങ്കിളീ

നിലാവുള്ള രാവിലേറേ നനവുള്ളോരോർമ്മയുമായ്
നിറം പോയ സ്വപ്നവുമായ് കാത്തു നിന്നു
ഇലാഹിയോടെന്നുമിന്നും തേടുന്നതൊന്നു മാത്രം
ഒരുമിച്ചു ചേർക്കണേ ഒരിക്കൽ നമ്മെ
സഖിയെന്റെ ജീവനായ് നീ പോരുമോ
അറിഞ്ഞീല ഞാൻ അറിഞ്ഞീല ഞാൻ
അറിഞ്ഞീല ഞാൻ കിനാപ്പൈങ്കിളീ
അറിഞ്ഞീല ഞാൻ സഖീ അറിഞ്ഞീല ഞാൻ നിൻ
മനസ്സിന്റെ നൊമ്പരങ്ങൾ അറിഞ്ഞീല ഞാൻ
 


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts