ദൈവത്തിന്‍ കരുണയില്‍
രാജാധിരാജന്‍
Daivathin Karunayil (Rajadhirajan)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംകെ കെ ആന്റണി
ഗാനരചനഫാ ആബേൽ സി എം ഐ
ഗായകര്‍ജോളി അബ്രഹാം
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 15 2012 11:13:24.
 
ദൈവത്തിന്‍ കരുണയിലഭയം തേടുവിന്‍
ഭാവിയൊര്‍ത്തൊരാകുല ചിന്തകള്‍ നീക്കുവിന്‍
(ദൈവത്തിന്‍ )
നിത്യപിതാവാം ദൈവം സുതരെ പോറ്റും
പരിപാലനയുടെ പൂങ്കതിരവരില്‍ വീശും
(ദൈവത്തിന്‍ )

ആകാശപ്പറവകളെങ്ങനെ ജീവിക്കുന്നു
വിതയില്ല കൊയ്ത്തില്ല ധാന്യപ്പുരകളുമില്ല
(ആകാശ )
ജീവന്‍ നല്‍കിയ ദൈവം അവയെ കാക്കുന്നു
ചിതമായലിവോടു നാഥന്‍ അവയെ പോറ്റുന്നു
(ദൈവത്തിന്‍ )

വയലില്‍ വിരിയും പൂമലരെത്ര മോഹനം
ആരാരതിനഴകു പകര്‍ന്നു പരിമളവും
(വയലില്‍ )
നൂല്‍ക്കുന്നില്ല അതു നെയ്യുന്നില്ല (2)
സ്വര്‍ഗ്ഗപിതാവതിനഴകും ഭംഗിയുമേകുന്നു
(ദൈവത്തിന്‍ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts