വിശദവിവരങ്ങള്‍ | |
വര്‍ഷം | NA |
സംഗീതം | കെ കെ ആന്റണി |
ഗാനരചന | ഫാ ആബേൽ സി എം ഐ |
ഗായകര്‍ | ജോളി അബ്രഹാം |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: July 17 2012 04:36:58.
ആകാശദീപങ്ങളൊടിയൊളിച്ചു ആദിത്യഗോളം മുഖം മറച്ചു ആകാശനാഥനെ കുരിശില്‍ തറച്ചു അണ്ഡകടാഹം വിറങ്ങലിച്ചു (ആകാശദീപങ്ങള്‍ ) നക്ഷത്രപ്പൂങ്കൊടി നട്ടു വളര്‍ത്തിയ ഉദ്യാനപാലകാ നിന്റെ കയ്യില്‍ കാരിരുമ്പാണികള്‍ കുത്തിയിറക്കുവാന്‍ മാനവനയ്യോ കരമുയര്ന്നോ കടലിന്നു മീതെ നടന്ന നിന് പാദങ്ങള്‍ കുത്തിത്തറക്കാന് അവന് മുതിര്‍ന്നോ (ആകാശദീപങ്ങള്‍ ) സാഹോദര്യത്തിന്റ സന്ദേശം പാടിയ സ്നേഹത്തിന് ഗായകാ നിന്റെ മാറില്‍ കന്മഷം കൂര്‍പ്പിച്ച കുന്തം തറയ്ക്കുവാന് ക്രൂരമാം മര്‍ത്ത്യന്റെ കരമുയര്ന്നോ മാലാഖമാര്‍ പാടി വാഴ്ത്തുമാ പൂമേനി പങ്കിലമാക്കാന്‍ അവന് മുതിര്‍ന്നോ (ആകാശദീപങ്ങള്‍ ) | |