നാരായണ മൂര്‍ത്തേ
ഗുരുദക്ഷിണ
Naarayanamoorthe (Gurudakshina)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംബിച്ചു തിരുമല
ഗാനരചനകുമാരനാശാൻ
ഗായകര്‍പി ജയചന്ദ്രൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 09 2013 09:11:33.

നാരായണ മൂർത്തേ ഗുരുനാരായണ മൂർത്തേ
നാരായണ മൂർത്തേ ഗുരുനാരായണ മൂർത്തേ

ആരായുകിലന്ധത്വമൊഴിച്ചാദി മഹസ്സിൻ
നേരാംവഴി കാട്ടും ഗുരുവല്ലോ പരദൈവം
ആരാദ്ധ്യനതോർത്തീടുകിൽ ഞങ്ങൾക്കവിടുന്നാം
നാരായണ മൂർത്തേ ഗുരുനാരായണ മൂർത്തേ
(നാരായണ...)

അൻപാർന്നവരുണ്ടോ പരവിജ്ഞാനികളുണ്ടോ
വൻപാകെ വെടിഞ്ഞുള്ളവരുണ്ടോയിതു പോലെ
മുൻപായി നിനച്ചൊക്കെയിലും ഞങ്ങൾ ഭജിപ്പൂ
നിൻ പാവനപാദം ഗുരുനാരായണ മൂർത്തേ
(നാരായണ...)

അന്യർക്കു ഗുണം ചെയ്വതിന്നായുസ്സു വപുസ്സും
ധന്യത്വമൊടങ്ങാത്മതപസ്സും ബലിചെയ്വൂ !
സന്ന്യാസികളിലില്ലിങ്ങനെയില്ലിലമിയന്നോർ
വന്യാശ്രമമേലുന്നവരും ശ്രീ ഗുരുമൂർത്തേ
(നാരായണ...)

വാദങ്ങൾ ചെവിക്കൊണ്ടു മതപ്പോരുകൾ കണ്ടും
മോദസ്ഥിതനായങ്ങു വസിപ്പൂ മലപോലെ
വേദാഗമസാരങ്ങളറിഞ്ഞൊരുവൻ താൻ
ഭേദാദികൾ കൈവിട്ടു ജയിപ്പൂ ഗുരുമൂർത്തേ
(നാരായണ...)

മോഹാകുലരാം ഞങ്ങളെയങ്ങേടെയടിപ്പൂ
സ്നേഹാത്മകമാം പാശമതിൽ കെട്ടിയിഴപ്പൂ
ആഹാ ബഹുലക്ഷം ജനമങ്ങേത്തിരുനാമ-
വ്യാഹാരബലത്താൽ വിജയിപ്പൂ ഗുരുമൂർത്തേ
(നാരായണ...)

അങ്ങേത്തിരുവുള്ളൂറിയൊരൻപിൻ വിനിയോഗം
ഞങ്ങൾക്കു ശുഭം ചേർത്തിടുമീ ഞങ്ങടെ 'യോഗം
എങ്ങും ജനചിത്തങ്ങളിണക്കി പ്രസരിപ്പൂ
മങ്ങാതെ ചിരം നിൻ പുകൾ പോൽ ശ്രീ ഗുരുമൂർത്തേ
(നാരായണ...)

നാരായണ മൂർത്തേ ഗുരുനാരായണ മൂർത്തേ
നാരായണ മൂർത്തേ ഗുരുനാരായണ മൂർത്തേ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts