പൊന്നരിവാൾ
കാണാൻ ഒന്നു കാണാൻ
Ponnarivaal (Kaanaan Onnu Kaanaan)
വിശദവിവരങ്ങള്‍
വര്‍ഷം 2008
സംഗീതംസന്തോഷ് നിസ്വാർത്ഥ
ഗാനരചനഓ എന്‍ വി കുറുപ്പ് ,ഗിരീഷ് പുത്തഞ്ചേരി ,ഷാജി പണിക്കർ ,റിജു അത്തോളി ,മനു ,ഷിജിൻ കുമാർ
ഗായകര്‍കെകെ നിഷാദ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: March 30 2013 04:46:46.

പൊന്നരിവാളമ്പിളി ചിരിച്ചു വിണ്ണിൽ വീണ്ടും
പൊന്നിലഞ്ഞിപ്പൂമരവും എത്രവട്ടം പൂത്തു
കൺമണി ഞാൻ നിന്നെയോർത്തു പാടിയൊരാ ഗാനം
ഇന്നുമാരോ പാടുകയാണങ്ങു ദൂരെ വീണ്ടും
എങ്ങു നീയിന്നെങ്ങ്.. നീയാ പാട്ടിലൂടേ വീണ്ടും
എന്നിലുദിക്കുന്നു വിണ്ണിലമ്പിളിയെപ്പോലെ
(പൊന്നരിവാളമ്പിളി…)

എത്രവട്ടം കാർത്തികയ്ക്കു കതിരു വന്നു
പിന്നെ കൊയ്ത്തുകാല പുകിലുകളും എത്ര വന്നു പോയ്
ഒത്തു നിന്നു പൂനിലാവും നെൽക്കതിരും കൊയ്യാൻ
എത്രവട്ടം വന്നു നമ്മളീ വയലിൽ വീണ്ടും
എങ്ങു നീയിന്നെങ്ങ് നീയാ പാട്ടിലൂടേ വീണ്ടും
എന്നിലുദിക്കുന്നു വിണ്ണിലമ്പിളിയെപ്പോലെ
(പൊന്നരിവാളമ്പിളി…)

കനവുകൾ വിതച്ചു മണിക്കതിർ വിളഞ്ഞ പാടം
കതിരു തേടും കിളികളായ് നാമലഞ്ഞ പാടം
പച്ച വിരിപ്പിട്ടു കതിർ പൊന്നു വെച്ച താലം
ഒക്കെയാരോ മായ്ച്ചു പോയ് ഭൂമി നഗ്നയായ്
എൻ കരളേ കൺ കുളിരേ പോരുമോ നീ
പുത്തൻ പൊൻ കതിർ പുടവ നെയ്തു കന്നിമൻണീനേകാൻ
(പൊന്നരിവാളമ്പിളി…)


 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts