പടിവാതിലിൻ
വൺസ് ഇൻ ലൈഫ്
Padivaathilin (Onz In Life)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംവിജിൻ ചന്തു
ഗാനരചനദീപ് ചന്ദ് ,ഷിനിത ,വിനിത
ഗായകര്‍ശ്രുതി
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 09 2013 09:06:44.

പടിവാതിലിൻ അഴി ചാരി ഞാൻ നിൽക്കുന്നൊരീ നേരവും
നൂറായിരം കുളിരോർമ്മകൾ അറിയാതെന്നിൽ നിറയുന്നുവോ
ഇനി എന്തിനായ് ഈ സംഗമം ഇടനെഞ്ചിലായൊരു മർമരം
വിരഹാർദ്രമീ വേളയിൽ..
(പടിവാതിലിൻ….)

ചില്ലകളിൽ പൂ പൂത്തതും അന്നാദ്യമായ് നാം കണ്ടതും
പൂന്തെന്നലിൽ നാം കൂട്ടായതും ആ വെയിലിൽ നീ തണലായതും
എന്തിനു വെറുതേ …..
എന്തിനു വെറുതേ ഈയോർമ്മകൾ
വിണ്ണിൻ താരങ്ങളായ്
(പടിവാതിലിൻ….)

ഇണക്കങ്ങളും പിണക്കങ്ങളും പങ്കു വെച്ചുണ്ടൊരു നാളുകളും
ഒന്നിച്ചു പോയൊരു പാതകളും കണ്ണീരിൽ മായ്ക്കുമെൻ സാന്ത്വനവും
എന്തിനു വെറുതേ …..
എന്തിനു വെറുതേ ഈ വാർമുകിൽ
മായാൻ തുടങ്ങുന്നൊരീ സന്ധ്യകൾ
എന്തിനായീ സൗഹൃദം കളിവാക്കുകൾ മനസ്സേ മനസ്സേ
വിരഹാർദ്രമീ വേളയിൽ (പടിവാതിലിൻ….)

 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts