മധുരപ്രതീക്ഷകള്‍
രാജാധിരാജന്‍
Madhura Pratheekshakal (Rajadhirajan)
വിശദവിവരങ്ങള്‍
വര്‍ഷം 1978
സംഗീതംഎം ഇ മാനുവൽ
ഗാനരചനഫാ മൈക്കിൾ പനയ്ക്കൽ
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 15 2012 11:03:22.

മധുരപ്രതീക്ഷകള്‍ പൂവണിയും
സ്വപ്നമനോഹര വേളയിതാ...
സ്നേഹസ്വരൂപന്‍ എഴുന്നരുളും
മംഗളദായക നിമിഷമിതാ....
(മധുരപ്രതീക്ഷകള്‍....)

വാനവര്‍ സുന്ദരഗീതികളാല്‍
നാഥനു സ്വാഗതമരുളുമ്പോള്‍...(വാനവര്‍...)
തെന്നലിലാടുന്ന പൂവനങ്ങള്‍
തൂനറുപൂവുകള്‍ തൂവുകയായ്...
(മധുരപ്രതീക്ഷകള്‍....)

കൂരിരുള്‍ നീക്കുന്ന ദീപവുമായ്
പാപങ്ങള്‍ പോക്കുന്ന സ്നേഹമയന്‍..(കൂരിരുള്‍...)
വന്നണയുന്നൊരു നേരമിതാ...
എത്രമനോഹരം അത്ഭുതമേ....
(മധുരപ്രതീക്ഷകള്‍....)


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts