മാന്‍മിഴിയല്ലേ
ഇശല്‍ പൂമഴ
Manmizhiyalle (Isal Poomazha)
വിശദവിവരങ്ങള്‍
വര്‍ഷം 2009
സംഗീതംഅബ്ദുള്‍ഖാദര്‍ കാക്കനാട് ,അനീസ് ,ആഷിക് മുബാരക് ,അവാസ് അഷ്റഫ് ,ജി ദേവരാജന്‍ ,ഹംസ കുന്നത്തേരി ,കെ എ ലത്തീഫ് ,എം കെ അറുമുഖം ,എം ബി ശ്രീനിവാസന്‍ ,മെക്കാർടിൻ ,ഷക്കീര്‍ ,ശ്യാം ,കെ പി ഉദയഭാനു ,എം എം ഉസ്മാന്‍ ,യൂസഫ് കാരക്കാട് ,അനീഷ് ഖാന്‍ ,റോണി റാഫേല്‍ ,ഷൈജു ചന്ദ്രന്‍
ഗാനരചനഅഹമ്മദ് മുഖവി ,അനീഷ് ഖാന്‍ ,പി ഭാസ്കരന്‍ ,ബിച്ചു തിരുമല ,ചിറ്റൂർ ഗോപി ,ചുനക്കര രാമന്‍കുട്ടി ,ഹംസ കുന്നത്തേരി ,ജലീല്‍ കെ ബാവ ,ഓ എം കരുവാരക്കുണ്ട് ,പി കുഞ്ഞിരാമൻ നായർ ,നടയറ സമീര്‍ ,ഓ എന്‍ വി കുറുപ്പ് ,പൂവച്ചല്‍ ഖാദര്‍ ,സലിം കോടത്തൂർ ,സന്തോഷ് വര്‍മ്മ
ഗായകര്‍ജാഫർ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 06 2012 05:52:50.

മാന്മിഴിയല്ലേ തേന്മൊഴിയില്ലേ
ചന്തമേറിടുന്ന പെണ്ണ് ചെമ്പകമല്ലേ
പൂങ്കുയിലല്ലേ മാങ്കനിയല്ലേ
മുല്ലമാല ചൂടിയുള്ള സുന്ദരിയല്ലേ
ചൊങ്കേറും പെണ്ണ് ചങ്കേലസ്സുണ്ട്
ചൊങ്കേറും പെണ്ണ് ചങ്കേലസ്സുണ്ട്
ഇവളെന്നും എന്നുമെന്റെ മാത്രം ഹൂറിയല്ലേ
ഇവളെന്നും എന്നുമെന്റെ മാത്രം ഹൂറിയല്ലേ
(മാന്മിഴിയല്ലേ…)

ചൊടിയിതളിൽ പുഞ്ചിരി എന്റെയുള്ളിൽ ആ ചിരി
കമറൊളിയായ് വന്നു നീ നിറയണതെൻ ഉള്ളിലായ്
തുള്ളിത്തുളുമ്പുന്ന തേനിൻ കുടമായിട്ടെന്റെയരികത്തു നീ
വന്നൊന്നു നിന്നെ ഞാൻ വാരിയടുപ്പിച്ച് മുത്തിച്ചുവപ്പിച്ചില്ലേ
മുത്തിച്ചുവപ്പിച്ചില്ലേ…..
(മാന്മിഴിയല്ലേ…)

നുണക്കുഴി നിൻ കവിളില് മറുക് നിന്റെ അഴകില്
ചുവന്ന താമരപ്പൂവല്ലേ പൂന്തേനൊക്കെയെനിക്കല്ലേ
മൊട്ടിട്ട മോഹത്തിൻ വള്ളിച്ചെടിയിലു വെള്ളമൊഴിച്ചന്നു നീ
ചിന്നിച്ചിതറുന്ന പൊട്ടിച്ചിരിയുമായ് എന്നിൽ പടർന്നതല്ലേ
എന്നിൽ പടർന്നതല്ലേ…….
(മാന്മിഴിയല്ലേ…)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts