നബീർ
ഇശല്‍ പൂമഴ
Mani Majalil (Isal Poomazha)
വിശദവിവരങ്ങള്‍
വര്‍ഷം 2009
സംഗീതംഅബ്ദുള്‍ഖാദര്‍ കാക്കനാട് ,അനീസ് ,ആഷിക് മുബാരക് ,അവാസ് അഷ്റഫ് ,ജി ദേവരാജന്‍ ,ഹംസ കുന്നത്തേരി ,കെ എ ലത്തീഫ് ,എം കെ അറുമുഖം ,എം ബി ശ്രീനിവാസന്‍ ,മെക്കാർടിൻ ,ഷക്കീര്‍ ,ശ്യാം ,കെ പി ഉദയഭാനു ,എം എം ഉസ്മാന്‍ ,യൂസഫ് കാരക്കാട് ,അനീഷ് ഖാന്‍ ,റോണി റാഫേല്‍ ,ഷൈജു ചന്ദ്രന്‍
ഗാനരചനഅഹമ്മദ് മുഖവി ,അനീഷ് ഖാന്‍ ,പി ഭാസ്കരന്‍ ,ബിച്ചു തിരുമല ,ചിറ്റൂർ ഗോപി ,ചുനക്കര രാമന്‍കുട്ടി ,ഹംസ കുന്നത്തേരി ,ജലീല്‍ കെ ബാവ ,ഓ എം കരുവാരക്കുണ്ട് ,പി കുഞ്ഞിരാമൻ നായർ ,നടയറ സമീര്‍ ,ഓ എന്‍ വി കുറുപ്പ് ,പൂവച്ചല്‍ ഖാദര്‍ ,സലിം കോടത്തൂർ ,സന്തോഷ് വര്‍മ്മ
ഗായകര്‍കെ ജി സത്താര്‍ ,റംല ബീഗം
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 15 2012 11:53:29.

മണിമഞ്ചലിൽ നിന്റെ മടങ്ങാത്ത യാത്ര (2)
മനുഷ്യാ നിൻ ജീവിത അവസാന യാത്ര
(മണിമഞ്ചലിൽ..)

ഇതൊക്കെയും അപ്പോൾ നിനക്കുള്ളതല്ലാ
ഇണയില്ല വേണ്ട സഹായങ്ങളില്ല
പിണമാവുകിൽ നീ പണക്കാരനല്ല
ഗുണദോഷ ഭാരങ്ങൾ വഹിക്കുന്ന യാത്ര
(മണിമഞ്ചലിൽ..)

പിണങ്ങിയ ചങ്ങാതി അന്നാളിണങ്ങും
പെരുന്നേളീ ആ വാർത്ത കേട്ടു നടുങ്ങും
അനുകമ്പ പുകഴ്ത്തി പറയാൻ തുടങ്ങും
അനങ്ങാതെ കണ്ണുകൾ തുറക്കാത്ത യാത്ര

ഒരു പുൽക്കൊടിയും നിനക്കില്ല മെയ്യിൽ
ഒരു മൺതരിയും നിനക്കില്ല കൈയ്യിൽ
വിരിപ്പും പുതപ്പും നടപ്പില്ല കുഴിയിൽ
ഒരാളോടും മിണ്ടാത്ത ഏകാന്ത യാത്ര
(മണിമഞ്ചലിൽ..)


 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts