പാട്ടു കേട്ടു പൊന്നു
ഇശല്‍ പൂമഴ
Pattu Kettu Ponnu (Isal Poomazha)
വിശദവിവരങ്ങള്‍
വര്‍ഷം 2009
സംഗീതംഅബ്ദുള്‍ഖാദര്‍ കാക്കനാട് ,അനീസ് ,ആഷിക് മുബാരക് ,അവാസ് അഷ്റഫ് ,ജി ദേവരാജന്‍ ,ഹംസ കുന്നത്തേരി ,കെ എ ലത്തീഫ് ,എം കെ അറുമുഖം ,എം ബി ശ്രീനിവാസന്‍ ,മെക്കാർടിൻ ,ഷക്കീര്‍ ,ശ്യാം ,കെ പി ഉദയഭാനു ,എം എം ഉസ്മാന്‍ ,യൂസഫ് കാരക്കാട് ,അനീഷ് ഖാന്‍ ,റോണി റാഫേല്‍ ,ഷൈജു ചന്ദ്രന്‍
ഗാനരചനഅഹമ്മദ് മുഖവി ,അനീഷ് ഖാന്‍ ,പി ഭാസ്കരന്‍ ,ബിച്ചു തിരുമല ,ചിറ്റൂർ ഗോപി ,ചുനക്കര രാമന്‍കുട്ടി ,ഹംസ കുന്നത്തേരി ,ജലീല്‍ കെ ബാവ ,ഓ എം കരുവാരക്കുണ്ട് ,പി കുഞ്ഞിരാമൻ നായർ ,നടയറ സമീര്‍ ,ഓ എന്‍ വി കുറുപ്പ് ,പൂവച്ചല്‍ ഖാദര്‍ ,സലിം കോടത്തൂർ ,സന്തോഷ് വര്‍മ്മ
ഗായകര്‍എടപ്പാൾ വിശ്വൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 06 2012 06:34:59.

പാട്ടു കേട്ട് പൊന്നുറങ്ങേണം
തങ്കക്കുടമൊന്നുറങ്ങേണം
മനസ്സിലെ മരതകമേ താരാട്ടു കേൾക്കൂ
മനസ്സിലെ മരതകമേ താരാട്ടു കേൾക്കൂ
ഹാജത്തു പോലെ നീ എന്നുടെ ഖൽബിലെ ഓമലാകണം
മാനിമ്പ മുത്തേ നീ ഉപ്പയിലെന്നുമേ സ്നേഹമേകണം
മനസ്സിലെ മരതകമേ താരാട്ടു കേൾക്കൂ
മനസ്സിലെ മരതകമേ താരാട്ടു കേൾക്കൂ
(പാട്ടു കേട്ട്..)

കരളിലെ കുളിരലയിൽ ഇശലുമായ് വരാം
നബിയുടെ മദ്ഹുകളാൽ തഴുകിയുറക്കാം (2)
പനംതന്ത കിളിയേ അരിമുല്ല മലരേ
അലംകൃത നിധിയേ പിരിശപ്പൂംകനിയേ
മിഴിയിണ പൂട്ടി മെല്ലെ പനിമതിയുറങ്ങ്
(പാട്ടു കേട്ട്..)

ദീനിൻ വിധികളെന്നും മനസ്സിലേറ്റണം
അനുദിനം അഹദവന്റെ സ്തുതികൾ പാടണം (2)
അറിവുകൾ നേടണം അഖിലം നിറയണം
അമലുകളാകെയും പാരിൽ ചൊരിയണം
അഗതികൾ അശരണരിൽ കരുണ ചൊരിയണം
(പാട്ടു കേട്ട്..)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts