കണ്ണീരിന്‍ തൈലവും
സ്നേഹ സന്ദേശം
Kanneerin Thailavum (Sneha sandhesham)
വിശദവിവരങ്ങള്‍
വര്‍ഷം 1984
സംഗീതംഡോ ജസ്റ്റിൻ പനക്കൽ
ഗാനരചനബ്രദർ മാത്യു ആശാരിപറമ്പിൽ
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 03 2013 13:24:55.

കണ്ണീരിൻ തൈലവും ഞാൻ
കൈയ്യിലേന്തി നിൽക്കും നിൻ മുന്നിൽ
ആത്മാവിൻ ആശകൾ താലത്തിൽ ഏന്തി
ആലയ വാതുക്കൽ വരുന്നു
(കണ്ണീരിൻ തൈലവും…)

അന്യഭവനങ്ങൾ പിന്നിട്ട്
നിൻ ആലയ പടി തേടുന്നു
സ്നേഹത്തിൻ മോഹനഗാനം പാടും
ദൈവമേ നിൻ അങ്കണം അഭികാമ്യം
(കണ്ണീരിൻ തൈലവും…)

പാപക്കറ നീക്കി എന്നിൽ
കരുണാമയൻ നീ വാണരുളണമേ
ശാന്തി തൻ പൂമഴ എന്നും ചൊരിയും
ദൈവമേ നിൻ അങ്കണം അഭികാമ്യം
(കണ്ണീരിൻ തൈലവും…)
 


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts