ദൈവമേ നീ
സ്നേഹ സന്ദേശം
Daivame Nee (Sneha sandhesham)
വിശദവിവരങ്ങള്‍
വര്‍ഷം 1984
സംഗീതംഡോ ജസ്റ്റിൻ പനക്കൽ
ഗാനരചനബ്രദർ ജോസഫ് പരം‌കുഴി
ഗായകര്‍കെ ജെ യേശുദാസ്
രാഗംനാട്ടക്കുറിഞ്ചി
ഗാനത്തിന്റെ വരികള്‍
Last Modified: January 03 2013 13:21:02.

ദൈവമേ നീ എന്റെ രക്ഷ കോട്ടയും വൻ പ്രത്യാശയും
കേട്ടു കേൾവി പോലുമില്ല നിന്നോളമുറ്റ സ്നേഹിതൻ
(ദൈവമേ നീ…)

ശത്രുഭയം തീരെയില്ല നീയെൻ ചാരെയുള്ളപ്പോൾ
അശക്തനാം ഞാൻ ശക്തനാകും നിന്റെ മുന്നിൽ നിൽക്കുമ്പോൾ
(ദൈവമേ നീ…)

യാത്ര ചെയ്യും നേരമൊക്കെ മിത്രമായ് നീ മാറണേ
ധൂർത്തപുത്രനാകും നേരം എൻ പിതാവ് നീ തന്നെ
(ദൈവമേ നീ…)

രാത്രി നൽകും അന്ത്യയാമം ഞാൻ തളർന്നുറങ്ങുമ്പോൾ
എന്റെ ജീവനുറ്റു നോക്കാൻ നീയുണ്ടെന്നതെൻ ഭാഗ്യം
(ദൈവമേ നീ…)


 


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts