രക്ഷകാ ഗായകാ
സ്നേഹ സന്ദേശം
Rakshaka Gaayaka (Sneha sandhesham)
വിശദവിവരങ്ങള്‍
വര്‍ഷം 1984
സംഗീതംഡോ ജസ്റ്റിൻ പനക്കൽ
ഗാനരചനബ്രദർ ജോൺ കൊച്ചുതുണ്ടിൽ
ഗായകര്‍കെ ജെ യേശുദാസ് ,ജെന്‍സി
രാഗംഹംസധ്വനി
ഗാനത്തിന്റെ വരികള്‍
Last Modified: January 03 2013 13:21:57.

രക്ഷകാ ഗായകാ പാലകാ നമോ
സ്നേഹത്തിൻ വീണയാം യേശുനാഥാ
വാഴ്ത്തിടാം ഞങ്ങൾ വണങ്ങിടാം
വാഴ്ത്തിടാം ഞങ്ങൾ വണങ്ങിടാം
(രക്ഷകാ ഗായകാ…)

കമനീയ രൂപനേ കാരുണ്യവാരിധേ
കരതാരിൽ ഞങ്ങളെ കാത്തീടു നീ
കനകപ്രതീക്ഷകൾ രാഗം രചിക്കുമെൻ
മനസ്സിനു താളമായ് നീ വരില്ലേ
നാഥാ നീ വരില്ലേ
(രക്ഷകാ ഗായകാ…)

നൈവേദ്യമേകിടാം നറുമലരായിടാം
സ്വർല്ലോക രാജനെ സർവേശ്വരാ
നിൻ ദിവ്യശോഭയിൽ എന്നെ നയിക്കുവാൻ
സ്നേഹത്തിൻ നാളമായ് നീ വരില്ലേ
നാഥാ നീ വരില്ലേ
(രക്ഷകാ ഗായകാ…)



 


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts