നമ്മിലെന്നും നന്മ
ഇശല്‍ പൂമഴ
Nammilennum Nanma (Isal Poomazha)
വിശദവിവരങ്ങള്‍
വര്‍ഷം 2009
സംഗീതംഅബ്ദുള്‍ഖാദര്‍ കാക്കനാട് ,അനീസ് ,ആഷിക് മുബാരക് ,അവാസ് അഷ്റഫ് ,ജി ദേവരാജന്‍ ,ഹംസ കുന്നത്തേരി ,കെ എ ലത്തീഫ് ,എം കെ അറുമുഖം ,എം ബി ശ്രീനിവാസന്‍ ,മെക്കാർടിൻ ,ഷക്കീര്‍ ,ശ്യാം ,കെ പി ഉദയഭാനു ,എം എം ഉസ്മാന്‍ ,യൂസഫ് കാരക്കാട് ,അനീഷ് ഖാന്‍ ,റോണി റാഫേല്‍ ,ഷൈജു ചന്ദ്രന്‍
ഗാനരചനഅഹമ്മദ് മുഖവി ,അനീഷ് ഖാന്‍ ,പി ഭാസ്കരന്‍ ,ബിച്ചു തിരുമല ,ചിറ്റൂർ ഗോപി ,ചുനക്കര രാമന്‍കുട്ടി ,ഹംസ കുന്നത്തേരി ,ജലീല്‍ കെ ബാവ ,ഓ എം കരുവാരക്കുണ്ട് ,പി കുഞ്ഞിരാമൻ നായർ ,നടയറ സമീര്‍ ,ഓ എന്‍ വി കുറുപ്പ് ,പൂവച്ചല്‍ ഖാദര്‍ ,സലിം കോടത്തൂർ ,സന്തോഷ് വര്‍മ്മ
ഗായകര്‍അഷ്‌റഫ് പയ്യന്നൂർ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 15 2012 11:58:42.

നമ്മിലെന്നും നന്മയേകും ചെമ്മലർ മുഹമ്മദി
ചെമ്പവിഴ മുത്തിനാലും ശോഭയേറും സൈയ്യദി
അള്ളാന്റെ നൂറാകും മുത്താം നബിയല്ലേ
എല്ലാമറിയും ഇലാഹിൻ നിധിയല്ലേ
(നമ്മിലെന്നും…)

കണ്ണിൽ കാണും വസ്തുവതൊന്നും ദൈവം അല്ലെന്നും
ഖൽബിൽ വാഴും അഹദല്ലാതെ സൃഷ്ടാവില്ലെന്നും
ചൊല്ലിത്തന്നു ആദം മക്കൾക്കെന്നും പൊലിവോടെ
അല്ലൽ തീർക്കാൻ മണ്ണിലുദിച്ച തിങ്കൾ റസൂലാരെ
അല്ലൽ തീർക്കാൻ മണ്ണിലുദിച്ച തിങ്കൾ റസൂലാരെ
(നമ്മിലെന്നും…)

മരുവിൽ മലരായ് പൂത്തു വിടർന്ന ആറ്റൽ നബിയല്ലേ
മനമിൽ നിറവായ് പാത തെളിയിച്ച ത്വാഹാ മലരല്ലേ
പുല്ലും തീർക്കാൻ കാരണഭൂതൻ മുക്താം നൂറല്ലേ
ഉറുശിൻ ഉറ്റയോൻ ആദരവോടെ പോറ്റും നിധിയല്ലേ
ഉറുശിൻ ഉടയോൻ ആദരവോടെ പോറ്റും നിധിയല്ലേ
(നമ്മിലെന്നും…)


 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts