മഞ്ഞപ്പട്ടണിയിക്കാം
തിരുമുടിപ്പീലി
Manjappattaniyikkaam (Thirumudippeeli)
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംവി ദക്ഷിണാമൂർത്തി
ഗാനരചനപള്ളിപ്പുറം മോഹനചന്ദ്രന്‍
ഗായകര്‍വിജയ്‌ യേശുദാസ്‌
രാഗംകല്യാണി
ഗാനത്തിന്റെ വരികള്‍
Last Modified: July 09 2012 03:07:31.

മഞ്ഞപ്പട്ടണിയിക്കാം.....
മയില്‍‌പ്പീലിത്തുണ്ടു തരാം..
മഴമേഘവര്‍ണ്ണാ നീ ഓടി വാ..
മഞ്ഞപ്പട്ടണിയിക്കാം.....
മയില്‍‌പ്പീലിത്തുണ്ടു തരാം..
മഴമേഘവര്‍ണ്ണാ നീ ഓടി വാ..
പൊന്നോടക്കുഴല്‍ തരാം
വനമാല ചാർത്തിക്കാം
പൊന്നിന്‍ ചിലമ്പിട്ടു കളിയാടി വാ കണ്ണാ
നറുവെണ്ണയുണ്ണുവാന്‍ ചിരി തൂകി വാ...
മഞ്ഞപ്പട്ടണിയിക്കാം.....
മയില്‍‌പ്പീലിത്തുണ്ടു തരാം..
മഴമേഘവര്‍ണ്ണാ നീ ഓടി വാ......

ഗോപികമാരുണ്ടു്..നന്ദിനിപ്പൈയുണ്ടു്
ഗോപികമാരുണ്ടു്..നന്ദിനിപ്പൈയുണ്ടു്
ഗോപാലകാ ഉണ്ണീ ഓടി വാ...വാ....
(ഗോപികമാരുണ്ടു്...)
മിൻ‌മിനി ഇല്ലത്തെ ചങ്ങാതിക്കൂട്ടുണ്ടു്...
മിൻ‌മിനി ഇല്ലത്തെ ചങ്ങാതിക്കൂട്ടുണ്ടു്...
മഞ്ചാടി വാരിക്കളിക്കാന്‍ വാ കണ്ണാ...
പാലുണ്ടു്...പഴമുണ്ടു്....കുഴലൂതി വാ...വാ....
മഞ്ഞപ്പട്ടണിയിക്കാം.....
മയില്‍‌പ്പീലിത്തുണ്ടു തരാം..
മഴമേഘവര്‍ണ്ണാ നീ ഓടി വാ......

മുത്തശ്ശിയാകും കുറൂരമ്മയോടൊപ്പം
ഉറതൈരുണ്ണുവാന്‍ ചാഞ്ചാടി വാ..വാ...
(മുത്തശ്ശിയാകും...)
ഉരലില്‍ ഞാന്‍ കെട്ടൂല്ല...ഉണ്ണിയെ തല്ലൂല്ല..
ഉരലില്‍ ഞാന്‍ കെട്ടൂല്ല...ഉണ്ണിയെ തല്ലൂല്ല..
കൊതിതീരെ കാണട്ടെ വാ..വാ..കണ്ണാ....
എന്റെ ജനിമൃതി സുകൃതമേ...മായക്കണ്ണാ....
(മഞ്ഞപ്പട്ടണിയിക്കാം....)


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts