വിശദവിവരങ്ങള്‍ | |
വര്‍ഷം | 2012 |
സംഗീതം | വി ദക്ഷിണാമൂർത്തി |
ഗാനരചന | പള്ളിപ്പുറം മോഹനചന്ദ്രന് |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ഹരികാംബോജി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: November 19 2012 03:08:00.
ഹരികാംബോജി രാഗം... ഹരികാംബോജി രാഗം... ശ്രീഹരിക്കഭിരാമമാം പുണ്യരാഗം ഹരികാംബോജി രാഗം... ശ്രീഹരിക്കഭിരാമമാം പുണ്യരാഗം സ്വരജതിയില്‍ ശ്രുതിലയ ഭംഗിയില്‍ ഭക്തഹൃദയങ്ങള്‍ പാടും ദേവരാഗം (ഹരികാംബോജി രാഗം...) ലളിത ലവംഗ ലതാപരിശീലന കോമളമലയസമീരേ....(2) മധുകര നികര കരംബിത കോകില- കൂജിതകുഞ്ജകുടീരേ..(2) ഹരികാംബോജി രാഗം.. ശ്രീഹരിക്കഭിരാമമാം പുണ്യരാഗം ... ആരോഹണം...അവരോഹണം... ആരോഹണം...അവരോഹണം... കളമുരളിയില്‍ രാഗോത്സവം... നാരായണീയവും പാനയും കണ്ണനു് നാരായണീയവും പാനയും കണ്ണനു് ചാര്‍ത്തിയ തിരുവാഭരണം... ചന്ദനചർച്ചിത നീലകളേബര പീതവസന വനമാലീ....(2) കേളീചലന് മണി കുണ്ഡല മണ്ഡിത കേളീചലന് മണി കുണ്ഡല മണ്ഡിത ഗണ്ഡയുഗസ്മിത ശാലീ... ആരോഹണം...അവരോഹണം... കളമുരളിയില്‍ രാഗോത്സവം... വൃന്ദാവനസാരംഗിയില്‍ നീ തീര്‍ത്ത ഗാനത്തില്‍ ഗോപീവസന്തം...(2) നന്ദനവനിയില്‍ ഗോപാലക- ഹരിചന്ദനഗന്ധം അലിയുന്നു രതിസുഖസാരേ ഗതമഭിസാരേ മദനമനോഹര വേഷം...(2) നകരു നിതംബിനി ഗമനവിളംബനം അനുസരതം ഹൃദയേശം... നകരു നിതംബിനി ഗമനവിളംബനം അനുസരതം ഹൃദയേശം... അനുസരതം ഹൃദയേശം... | |