ഏകാന്തവാസ
അയ്യപ്പ ഗാനങ്ങൾ വാല്യം XXXII (ഹരിഹരാത്മജം ദേവമാശ്രയേ)
Ekaanthavaasa (Ayyappa Gaanangal Vol XXXII (Hariharaathmajam Devamaasraye))
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംടി എസ് രാധാകൃഷ്ണന്‍
ഗാനരചനപി കെ പ്രമോദ്
ഗായകര്‍കെ ജെ യേശുദാസ്
രാഗംകാനഡ
ഗാനത്തിന്റെ വരികള്‍
Last Modified: December 01 2012 03:11:57.

ഏകാന്തവാസാ നിന്‍ നിര്‍മ്മല രൂപം
എത്ര കണ്ടാലും കൊതി തീരുമോ....
ഏകാന്തവാസാ നിന്‍ നിര്‍മ്മല രൂപം
എത്ര കണ്ടാലും കൊതി തീരുമോ....
ഭൂലോകനാഥാ നിന്‍ നാമസങ്കീര്‍ത്തനം
എത്ര ജപിച്ചാലും മതിയാകുമോ...
ഭൂലോകനാഥാ നിന്‍ നാമസങ്കീര്‍ത്തനം
എത്ര ജപിച്ചാലും മതിയാകുമോ...
എത്ര ജപിച്ചാലും മതിയാകുമോ...

ഭഗവാന്റെ കഥ പാടി കാനനപാതയില്‍
ശരണം വിളിച്ചു നടന്നിടുമ്പോള്‍...(2)
ചിന്മയ രൂപാ എന്‍ ചിത്തത്തില്‍ തെളിയുന്നു
ചേതോഹരമാം നിന്‍ തങ്കരൂപം...
ചിന്മയ രൂപാ എന്‍ ചിത്തത്തില്‍ തെളിയുന്നു
ചേതോഹരമാം നിന്‍ തങ്കരൂപം...
ചേതോഹരമാം നിന്‍ തങ്കരൂപം...

തുയിലുണരൂ...തുണയരുളൂ...
കലിയുഗ ദേവനയ്യപ്പാ...
തവ പദകമലം തഴുകിടുവാന്‍
അനുവാദമേകേണമയ്യാ..(2)

നിര്‍മ്മാല്യദര്‍ശന നിര്‍വൃതിയും ജന്മ-
സുകൃതവും നേടി മടങ്ങിടുമ്പോള്‍...(2)
ചാരത്തു പിന്നെയും വന്നണഞ്ഞീടുവാന്‍
പ്രാർത്ഥിക്കയാണെന്റെ അന്തരംഗം...
ചാരത്തു പിന്നെയും വന്നണഞ്ഞീടുവാന്‍
പ്രാർത്ഥിക്കയാണെന്റെ അന്തരംഗം...
പ്രാർത്ഥിക്കയാണെന്റെ അന്തരംഗം...

നിറ കതിരായ് ഒളി വിതറി
മനമതിലേറി വാ എന്‍ അയ്യപ്പാ...
നിരുപമമാകും തിരുനാമം
നിറയേണം എന്‍ നാവിലയ്യാ....(2)

(ഏകാന്തവാസാ ...)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts