അള്ളാഹു അക്ബര്‍ എന്നുള്ള
ഇശല്‍ പൂമഴ
Allahu Akbar Ennulla (Isal Poomazha)
വിശദവിവരങ്ങള്‍
വര്‍ഷം 2009
സംഗീതംഅബ്ദുള്‍ഖാദര്‍ കാക്കനാട് ,അനീസ് ,ആഷിക് മുബാരക് ,അവാസ് അഷ്റഫ് ,ജി ദേവരാജന്‍ ,ഹംസ കുന്നത്തേരി ,കെ എ ലത്തീഫ് ,എം കെ അറുമുഖം ,എം ബി ശ്രീനിവാസന്‍ ,മെക്കാർടിൻ ,ഷക്കീര്‍ ,ശ്യാം ,കെ പി ഉദയഭാനു ,എം എം ഉസ്മാന്‍ ,യൂസഫ് കാരക്കാട് ,അനീഷ് ഖാന്‍ ,റോണി റാഫേല്‍ ,ഷൈജു ചന്ദ്രന്‍
ഗാനരചനഅഹമ്മദ് മുഖവി ,അനീഷ് ഖാന്‍ ,പി ഭാസ്കരന്‍ ,ബിച്ചു തിരുമല ,ചിറ്റൂർ ഗോപി ,ചുനക്കര രാമന്‍കുട്ടി ,ഹംസ കുന്നത്തേരി ,ജലീല്‍ കെ ബാവ ,ഓ എം കരുവാരക്കുണ്ട് ,പി കുഞ്ഞിരാമൻ നായർ ,നടയറ സമീര്‍ ,ഓ എന്‍ വി കുറുപ്പ് ,പൂവച്ചല്‍ ഖാദര്‍ ,സലിം കോടത്തൂർ ,സന്തോഷ് വര്‍മ്മ
ഗായകര്‍കണ്ണൂർ ഷെരിഫ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 15 2012 11:55:32.

അല്ലാഹു അക്ബർ എന്നുള്ള നാദം
ഉള്ളിന്റെ ഉള്ളിൽ പതിഞ്ഞു
എന്റെ മനസ്സിൽ വിങ്ങുന്ന തേങ്ങൽ
വല്ലാതെ വല്ലാതെ മാറി
(അല്ലാഹു അക്ബർ..)

സത്യം മനസ്സിന്റെ സന്തോഷമായി
സ്നേഹം മനസ്സിന്റെ സംഗീതമായി
രാഗാർദ്രമായെന്റെ ഉള്ളിന്റെയുള്ളം
മോഹിച്ചതെല്ലാം ഇലാഹിന്റെ സ്നേഹം
(അല്ലാഹു അക്ബർ..)

മുത്തു റസൂലിന്റെ ശുദ്ധമൊഴിയാൽ
സത് ലോക സമ്പന്നമാക്കിയ റബ്ബേ
എല്ലാ മനസ്സും വലയ്ക്കുന്ന തേങ്ങൽ
മന്ദസ്മിതങ്ങളായ് മാറ്റണേ നാഥാ
(അല്ലാഹു അക്ബർ..)


 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts