ഞാനോന്റളിയനും കൂടി
ഞാനും നിങ്ങളും എന്‍റെ നാടന്‍പാട്ടുകളും Vol 4
Njanontaliyanum Koodi (Njanum Ningalum Ente Nadanpattukalum Vol 4)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംസിദ്ധാര്‍ഥ വിജയന്‍
ഗാനരചനലഭ്യമല്ല
ഗായകര്‍കലാഭവൻ മണി
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: November 15 2012 03:34:28.

ഞാനോന്‍റെളിയനുംകൂടി പേരാമ്പ്ര പോയിവരുമ്പം (2)
പേരാമ്പ്രയാറ്റില്‍ നിന്നോരാനകേറീ...
കലക്കുള്ളവെള്ളത്തില്‍ കുളിക്കല്ല ജാനൂ നീരെളകും (2)
(ഞാനോന്‍റെളിയനും)
മൂത്താങ്ങള മൂന്നുംകെട്ടി ഇളയാങ്ങള രണ്ടുംകെട്ടി (2)
എന്നിട്ടും വന്നില്ലല്ലോ മാലയോഗം...
കലക്കുള്ളവെള്ളത്തില്‍ കുളിക്കല്ല ജാനൂ നീരെളകും (2)
(മൂത്താങ്ങള)
മലയാറ്റൂര്‍ പള്ളിയിലേക്ക് പൊന്‍കുരിശ് നേരെടിമോളെ (2)
എന്നിട്ടും വന്നില്ലല്ലോ മാലയോഗം...
കലക്കുള്ളവെള്ളത്തില്‍ കുളിക്കല്ല ജാനൂ നീരെളകും (2)
(മലയാറ്റൂര്‍)
ഇടപ്പള്ളി പള്ളിയിലേക്ക് പൂങ്കോഴിയെ നേരെടിമോളെ (2)
എന്നിട്ടും വന്നില്ലല്ലോ മാലയോഗം...
കലക്കുള്ളവെള്ളത്തില്‍ കുളിക്കല്ല ജാനൂ നീരെളകും (2)
(ഇടപ്പള്ളി)
മുത്തീടെ പള്ളിയിലേക്ക് പൂങ്കായ നേരെടിമോളെ (2)
എന്നിട്ടും വന്നില്ലല്ലോ മാലയോഗം...
കലക്കുള്ളവെള്ളത്തില്‍ കുളിക്കല്ല ജാനൂ നീരെളകും (2)
(മുത്തീടെ)
ഞാനോന്‍റെളിയനുംകൂടി പേരാമ്പ്ര പോയിവരുമ്പം (2)
പേരാമ്പ്രയാറ്റില്‍ നിന്നോരാനകേറീ...
കലക്കുള്ളവെള്ളത്തില്‍ കുളിക്കല്ല ജാനൂ നീരെളകും (2)  
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts