മരക്കുരിശിന്റെ
കന്യാതനൂജന്‍
Marakurishinte (Kanyathanoojan)
വിശദവിവരങ്ങള്‍
വര്‍ഷം 2003
സംഗീതംആലപ്പുഴ സരസൻ ,എം കെ അർജ്ജുനൻ ,കുമരകം രാജപ്പൻ ,ടി എ മജീദ്‌
ഗാനരചനഫൗസ്റ്റിൻ കപ്പൂച്ചിൻ
ഗായകര്‍കല്ലറ ഗോപന്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 08 2013 04:23:41.

മരക്കുരിശ്ശിന്റെ വിരിമാറിലേക്ക്
മനുഷ്യപുത്രനെ തറച്ചപ്പോൾ
കാരിരുമ്പാണികൾ കരചരണങ്ങളെ
കാരുണ്യമെന്യേ തുളച്ചപ്പോൾ
നിനയ്ക്കുവാനാമോ നിനയ്ക്കുവാനാമോ
നീറുന്ന വേദന സന്ധികൾ കീറുന്ന വേദന

ത്യാഗത്തിൻ പൊന്നൊളിദീപമാം
സ്നേഹസ്വരൂപനാം നായകൻ
ഉരിയാടിയില്ലൊരു പരിഭവവും
പരിദേവനവും ഉയർന്നില്ല

ഉയരത്തിലേക്കവൻ നോക്കി താതന്റെ
സവിധത്തിലേക്കവൻ നോക്കി
ഉരിയാടിയില്ലൊരു പരിഭവവും
പരിദേവനവും ഉയർന്നില്ല

അഴലിന്റെയാഴിയിലാണ്ട്
അകലത്തിലമ്മയും നിന്നു
അരുമക്കിടാവിന്റെ യാഗം കാണാൻ
അഹറോന്റെ മാടപ്പിറാവ്
മഴക്കാറ് കേറിയിരുണ്ട മാനത്തെ
മഴവില്ലു പോലെ
(ത്യാഗത്തിൻ…)


 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts