വൺ‌ചായം വിണ്ണിൽ
യുവ്വ്
Venchaayam Vinnil (Yuvvh)
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംശ്രീജിത് ,സച്ചിൻ
ഗാനരചനനവീന്‍ മാരാര്‍
ഗായകര്‍ഔസേപ്പച്ചൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 30 2012 04:38:14.

വെൺ‌ചായം വിണ്ണില്‍ ചാര്‍ത്തി സൂര്യന്‍ പോയേ
നിറമാറില്‍ താപം താങ്ങി കടലും പൂത്തേ
മഞ്ഞുരുകി തീ പിടിച്ചേ....മയിലാട്ടം നിന്നേ
കാടാകെ കാറ്റു മദിച്ചേ...കുയില്‍നാദം കേട്ടേ...
ഹൃദയങ്ങള്‍ ഒന്നായ്ത്തീര്‍ന്നേ...
പെൺഹൃത്തിന്‍ മോഹമുദിച്ചേ...
സിന്ദൂരം കനവില്‍ കണ്ടേ...
തരി പൊന്നിന്‍ മിന്നും കണ്ടേ..
വെൺ‌ചായം വിണ്ണില്‍ ചാര്‍ത്തി സൂര്യന്‍ പോയേ
നിറമാറില്‍ താപം താങ്ങി കടലും പൂത്തേ.....

ഉറയും താളം...മുറിയും താളം....
മുകിലിന്നിടയില്‍ ഒരു തേന്‍തുള്ളി...
അകന്നേ പോകും നദികള്‍ തന്നില്‍
കുമിളകളാകാന്‍....അറിഞ്ഞേ നിൽ‌പ്പൂ...
പാടം കൊയ്ത്തു മറിച്ചേ...വിളവെല്ലാം ഭൂമി എടുത്തേ
കൈയ്യില്‍ പടവാളേന്തി വിത്തെല്ലാം വാരിയെടുത്തേ...
വെൺ‌ചായം വിണ്ണില്‍ ചാര്‍ത്തി സൂര്യന്‍ പോയേ
നിറമാറില്‍ താപം താങ്ങി കടലും പൂത്തേ.....

ആദിത്യന്റെ രുദ്രഭാവം കാർന്നെടുത്തേ...ചന്തിരനും...
വെണ്ണലതന്‍ പട്ടു കൊണ്ടേ തറ്റുടുത്തേ..പെണ്ണൊരുത്തി...
കാലം പെയ്തു കൊഴിഞ്ഞേ...കാലന്റെ കോലം മാറി
കോലം കെട്ടിയ കോലം....കൈ കൊട്ടി ആളെ കെട്ട്യേ...
വെൺ‌ചായം വിണ്ണില്‍ ചാര്‍ത്തി സൂര്യന്‍ പോയേ
നിറമാറില്‍ താപം താങ്ങി കടലും പൂത്തേ.....

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts