പെണ്ണുങ്ങൾ ഇങ്ങനെയോ
ഓര്‍മ്മകളില്‍ മെഹബൂബ്
Pennungal inganayo (Ormakalil Mehboob)
വിശദവിവരങ്ങള്‍
വര്‍ഷം 2003
സംഗീതംലഭ്യമല്ല
ഗാനരചനമെഹബൂബ്‌
ഗായകര്‍ഉമ്പായി
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: May 26 2013 02:49:38.
പെണ്ണുങ്ങളിങ്ങനെയോ പാവം പെണ്ണുങ്ങളിങ്ങനെയോ
ആണുങ്ങൾ നോക്കിയാൽ നാണം കുണുങ്ങുന്ന
പെണ്ണുങ്ങളിങ്ങനെയോ (2)
സാരിയാൽ മൂടിപുതച്ചാലും വയർ ആറിഞ്ചുനീളം
പുറത്തുകാണിക്കുന്ന പെണ്ണുങ്ങളിങ്ങനെയോ
(പെണ്ണുങ്ങളിങ്ങനെയോ)

കാറ്റിലായ് ഓമനചേല ചുരുളൊന്നു പാറിക്കളിക്കുമ്പം
കാറ്റിലായ് ഓമനചേല ചുരുളൊന്നു പാറിക്കളിക്കുമ്പം
ഏറ്റവും വേഗം പിടിച്ചെടുത്തോമന ചോലയിൽ
കുത്തിതിരുകി കയറ്റുന്ന പെണ്ണുങ്ങളിങ്ങനെയോ
(പെണ്ണുങ്ങളിങ്ങനെയോ)

കള്ളിയെന്നു വിളിച്ചാൽ കവിളത്തുനുള്ളി ചുവപ്പിച്ചാൽ
കള്ളിയെന്നു വിളിച്ചാൽ കവിളത്തുനുള്ളി ചുവപ്പിച്ചാൽ
കള്ളകടക്കണ്ണിനുള്ളിലെ ചങ്കിലും തുള്ളികണ്ണുനീരാലുള്ളം
കവരുന്ന പെണ്ണുങ്ങളിങ്ങനെയോ

പെണ്ണുങ്ങളിങ്ങനെയോ പാവം പെണ്ണുങ്ങളിങ്ങനെയോ
ആണുങ്ങൾ നോക്കിയാൽ നാണം കുണുങ്ങുന്ന
പെണ്ണുങ്ങളിങ്ങനെയോ (2)
സാരിയാൽ മൂടിപുതച്ചാലും വയർ ആറിഞ്ചുനീളം
പുറത്തുകാണിക്കുന്ന പെണ്ണുങ്ങളിങ്ങനെയോ
(പെണ്ണുങ്ങളിങ്ങനെയോ) 





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts