കാറ്റേ നീ വീശരുതിപ്പോള്‍
ഓര്‍മ്മകളില്‍ മെഹബൂബ്
Katte Nee Veesharuthippol (Ormakalil Mehboob)
വിശദവിവരങ്ങള്‍
വര്‍ഷം 2003
സംഗീതംലഭ്യമല്ല
ഗാനരചനമെഹബൂബ്‌
ഗായകര്‍ഉമ്പായി
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: May 26 2013 02:45:40.


കാറ്റേ നീ വീശരുതിപ്പോൾ കാറേ നീ പെയ്യരുതിപ്പോൾ
ആരോമൽ തോണിയിലെന്റെ ജീവന്റെ ജീവനിരിപ്പൂ (2)
കാറ്റേ നീ വീശരുതിപ്പോൾ...

നീല തിരമാലകൾ മേലെ നീന്തുന്നൊരു വെള്ളിലപോലെ
കാണാമാതോണി പതുക്കെ ആലോലം നീന്തുന്നകലേ (2)
കാറ്റേ നീ വീശരുതിപ്പോൾ കാറേ നീ പെയ്യരുതിപ്പോൾ
ആരോമൽ തോണിയിലെന്റെ ജീവന്റെ ജീവനിരിപ്പൂ
കാറ്റേ നീ വീശരുതിപ്പോൾ...

ആടും ജലറാണികളെന്നും ചൂടും തരിമുത്തും വാരി
ക്ഷീണിച്ചെൻ നാഥനണഞ്ഞാൽ ഞാനെന്താണേകുവത്തിപ്പോൾ (2)
കാറ്റേ നീ വീശരുതിപ്പോൾ കാറേ നീ പെയ്യരുതിപ്പോൾ
ആരോമൽ തോണിയിലെന്റെ ജീവന്റെ ജീവനിരിപ്പൂ (2)
കാറ്റേ നീ വീശരുതിപ്പോൾ...
 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts