ചെറുപ്പത്തില്‍ നമ്മള്‍
ഓര്‍മ്മകളില്‍ മെഹബൂബ്
Cherupathil Nammal (Ormakalil Mehboob)
വിശദവിവരങ്ങള്‍
വര്‍ഷം 2003
സംഗീതംലഭ്യമല്ല
ഗാനരചനമെഹബൂബ്‌
ഗായകര്‍ഉമ്പായി
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: May 29 2013 09:28:54.
ചെറുപ്പത്തിൽ നമ്മൾരണ്ടും മണ്ണുവാരി കളിച്ചപ്പോൾ
അന്നു നമ്മൾ പറഞ്ഞതും മറന്നുപോയോ (2)
ചെറുപ്പത്തിൽ നമ്മൾരണ്ടും...

കറിചട്ടി ചിരട്ടയായ് മുരിങ്ങാപൂ പറിച്ചിട്ട് (2)
കറിവെച്ച് കളിച്ചതും മറന്നുപോയോ (2)
(ചെറുപ്പത്തിൽ...)

മൈലാഞ്ചി അരച്ചെന്റെ വിരൽപത്തും ചുവപ്പിച്ച്
മണവാളൻ വരുന്നെന്നു പറഞ്ഞോളല്ലേ നീ
മണവാളൻ വരുന്നെന്നു പറഞ്ഞോളല്ലേ...
ചെറുപ്പത്തിൽ നമ്മൾരണ്ടും...

നിന്നെ ഞാൻ കിനാകണ്ട്‌ പൂമുല്ല പന്തലിട്ട് (2)
പുഞ്ചിരിക്കും പൂങ്കവിളിൽ ഉമ്മവെച്ചില്ലേ നിന്റെ
പുഞ്ചിരിക്കും പൂങ്കവിളിൽ ഉമ്മവെച്ചില്ലേ...

ചെറുപ്പത്തിൽ നമ്മൾരണ്ടും മണ്ണുവാരി കളിച്ചപ്പോൾ
അന്നു നമ്മൾ പറഞ്ഞതും മറന്നുപോയോ (2)
ചെറുപ്പത്തിൽ നമ്മൾരണ്ടും...





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts