ഇരാരാണ്ടൊരിക്കല്‍
ശ്രീ മീന്‍കുളത്തി ഗാനാര്‍ച്ചന
Eeraaraandorikkal (Sree Meenkulathi Gaanarchana)
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംരാജേഷ് രാജൻ കണ്ണൂർ
ഗാനരചനഡോ പി ആര്‍ ശശിധരന്‍
ഗായകര്‍മഞ്ജു മേനോൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 27 2012 04:46:25.

പാരാളേ പൂമകളേ തായേ പോറ്റ് റീ
ഭക്തിയാലെ കുടമന്തിലമർന്തായ് പോറ്റ്റീ
ഊരാളരോടും കൂടേ ഉറന്തായ് പോറ്റ്റീ
മീമ്പ്രകുളം വാഴുമമ്മേ പോറ്റ്റീ പോറ്റ്റീ

ഈരാറാണ്ടൊരിക്കൽ ഇടവത്തിൽ നാലു നാൾ
മീൻ കുളത്തിക്കാവിലെ മാമാങ്കം
പാനമഹോത്സവ മാമാങ്കം
(ഈരാറാണ്ടൊരിക്കൽ…)
അടി തൊഴുന്നേൻ അമ്മേ മുടി തൊഴുന്നേൻ
മീൻ കുളത്തിക്കാവിലമ്മേ കൈ തൊഴുന്നേൻ (2)

കൈലാസനാഥന്റെ തിരുനേത്രത്തിൽ നിന്നും
ശ്രീകാളി അവതരിച്ചു …ശ്രീകാളി അവതരിച്ചു
ഉഗ്രസ്വരൂപിണിയായ് ശ്രീഭദ്രകാളീ ദാരിക വധവും ചെയ്തു
ഈ കഥയല്ലോ പാനമഹോത്സവത്തിൻ തോറ്റം പാട്ടിനാധാരം
അടി തൊഴുന്നേൻ അമ്മേ മുടി തൊഴുന്നേൻ
മീൻ കുളത്തിക്കാവിലമ്മേ കൈ തൊഴുന്നേൻ (2)

അറുപത്തി നാലുകാലലങ്കാരപ്പന്തലിൽ
അമ്മയ്ക്കു മണിപ്പന്തൽ…അമ്മയ്ക്കു മണിപ്പന്തൽ
ചെണ്ട പെരുമ്പറ മദ്ദള ധ്വനികൾ വാനോളമുയരുന്നേ
മേളത്തിനൊത്ത് വ്രതശുദ്ധിയോടെ മക്കൾ തൻ നൃത്തവുമുണ്ടേ
അടി തൊഴുന്നേൻ അമ്മേ മുടി തൊഴുന്നേൻ
മീൻ കുളത്തിക്കാവിലമ്മേ കൈ തൊഴുന്നേൻ (2)

രണ്ടാം നാളും നാലാം നാളും അമ്മയെ പുറത്തേയ്ക്കാനയിച്ച്
അമ്മയെ പുറത്തേയ്ക്കാനയിച്ച്
മക്കൾ തൻ ഭക്തിയും വാദ്യഘോഷങ്ങളുമായ്
ആനക്കൊമ്പെഴുന്നള്ളത്ത്
ഗുരു തീർപ്പണവും കനൽ ചാട്ടവും കഴിഞ്ഞ്
കാവു കയറുന്നേൻ
അടി തൊഴുന്നേൻ അമ്മേ മുടി തൊഴുന്നേൻ
മീൻ കുളത്തിക്കാവിലമ്മേ കൈ തൊഴുന്നേൻ (4)

 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts