വാഴ്ത്തുന്നു ദിനവും
സ്വര്‍ഗ്ഗരാജ്യം
Vazhthunnu Dinavum (Swarga Rajyam)
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംആമച്ചല്‍ പവിത്രന്‍ ,കെ കെ വില്‍സണ്‍
ഗാനരചനകെ കെ വില്‍സണ്‍
ഗായകര്‍ആമച്ചല്‍ പവിത്രന്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 20 2012 03:23:11.

വാഴ്ത്തുന്നു ദിനവും വണങ്ങുന്നു സ്തുതിയാൽ
വലം കൈ പിടിച്ചെന്നെ നടത്തുന്ന നാഥാ (2)
ആത്മബലം നൽകി പുതുജീവൻ പകരൂ
അവിടുത്തെ കൃപയാൽ അഭിഷേകം ചൊരിയൂ
(വാഴ്ത്തുന്നു ദിനവും…)

ആശ്രിതവത്സലൻ അനുഗ്രഹവാരിധേ
തിരുവചനം എന്നിൽ പകരുക പരനേ
അമ്മയെപ്പോലെ നീ മാറോടണച്ചെന്റെ
മിഴിനീരകറ്റുന്ന കാരുണ്യമൂർത്തി താൻ
(വാഴ്ത്തുന്നു ദിനവും…)

സ്വർഗ്ഗസിംഹാസനം താതന്റെ പാർപ്പിടം
ആനന്ദമൊഴുകും പളുങ്കുനദീതടം
അല്ലലെല്ലാമകന്നാ സന്നിധേ ചേരുവാൻ
അർപ്പണം ചെയ്യുന്നേൻ ആരാദ്ധ്യനേശുവേ
(വാഴ്ത്തുന്നു ദിനവും…) 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts