പാറിപ്പറക്കും
സ്വര്‍ഗ്ഗരാജ്യം
Paari Parakkum (Swarga Rajyam)
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംആമച്ചല്‍ പവിത്രന്‍ ,കെ കെ വില്‍സണ്‍
ഗാനരചനകെ കെ വില്‍സണ്‍
ഗായകര്‍ബേബി റീജ മെറിന്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 20 2012 17:38:47.

പാറിപ്പറക്കും പറവയെ കറുത്ത വർണ്ണ കാകനെ
നീ പറന്നു പറന്നു തളർന്നു പോകയോ
ഉല്ലാസമായ് പറന്നിടൂ നീ സന്തോഷമായ് പറന്നീടൂ നീ
എന്റെ ദൈവം കൂടെയുണ്ടല്ലോ

കുഞ്ഞിക്കാലിൽ എന്താണ് നിന്റെ നീളൻ ചുണ്ടിലെന്താണ്
എന്താണെന്താണൊന്നു ചൊല്ലാമോ
അപ്പവും ഇറച്ചിയോ കേളിവിയാവിൻ പങ്കിതോ
എന്റെ ദൈവം തന്നുവിട്ടതോ

ദൂരെ ദൂരെ മലകളിൽ ഘോരഘോര ഗർജ്ജനം
കേട്ടാലും നീ പേടിച്ചീടേണ്ട
നാലു ചുറ്റും ദൂതരുമായ് വാനമേഘേ എന്റെ ദൈവം
കൂട്ടിനായ് കാവലുണ്ടല്ലോ

നിനക്കു തന്ന കാലെന്തിനു പെരുവഴിയിൽ തകർത്തീടണം
ലോകസുഖം മാടി വിളിക്കും
നിത്യസുഖം ഉയരെയുണ്ട് എന്റെ ദൈവം കൂടെയുണ്ട്
ധീരമായ് പറന്നു പോകുക
(പാറിപ്പറക്കും…)
 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts