സ്വർഗ്ഗരാജ്യ
സ്വര്‍ഗ്ഗരാജ്യം
Swarga Raajya (Swarga Rajyam)
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംആമച്ചല്‍ പവിത്രന്‍ ,കെ കെ വില്‍സണ്‍
ഗാനരചനകെ കെ വില്‍സണ്‍
ഗായകര്‍കെസ്റ്റര്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 18 2012 16:53:38.

സ്വർഗ്ഗരാജ്യ സന്നിധേ സമംഗളം വാഴാൻ
ആർക്കു ഭാഗ്യം സിദ്ധിച്ചീടും ചിന്തിതമഹോ
എത്ര ചിന്തിതമഹോ
(സ്വർഗ്ഗരാജ്യ…)

പാപി ദുഷ്ടർ വേഷധാരികൾ പോകയില്ലവിടെ
അയ്യോ പോകയില്ലവിടെ
നിഷ്കളങ്കർ ശുദ്ധിമാന്മാർ വാഴും നിശ്ചയമായ്
നിത്യം വാഴും നിശ്ചയമായ്

സൂര്യശോഭയേതുമില്ലാഹോ
ആ പൊൻമുഖം എത്ര ധന്യം
പൊന്നിനേക്കാൾ തിളങ്ങുന്ന രാജകാന്തി
എത്ര വർണ്ണ്യമോ
ദൂതരൊത്തങ്ങാർത്തു പാടും നൃത്ത ലാലസ്യം
വിണ്ണിൽ നൃത്തലാലസ്യം
ഓർത്താൽ ഇഹദുരിതം സാരമില്ല
സുഖ സമൃദ്ധി ആത്മ സന്തോഷം
ഇത്രമേൽ കരുണ കാട്ടിയ ജീവനാഥാ ആത്മ താതാ
അമ്മയേക്കാൾ ആർദ്രമേകും ഭവൽ സ്നേഹം എത്ര മാധുര്യം
മുത്തിനേക്കാൾ മൂല്യമേറും ആത്മഭാഷ്യങ്ങൽ ആഹാ
ആത്മഭാഷ്യങ്ങൾ
ഓർത്താൽ ഇഹദുരിതം സാരമില്ല
സുഖ സമൃദ്ധി ആത്മ സന്തോഷം
(സ്വർഗ്ഗരാജ്യ…)


 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts