മശിഹായിൽ കണ്ടെത്താം
സ്വര്‍ഗ്ഗരാജ്യം
Mashihayil Kandethaam (Swarga Rajyam)
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംആമച്ചല്‍ പവിത്രന്‍ ,കെ കെ വില്‍സണ്‍
ഗാനരചനകെ കെ വില്‍സണ്‍
ഗായകര്‍കെ ജി മാര്‍ക്കോസ്‌
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 18 2012 16:50:40.

മശിഹായിൽ കണ്ടെത്താം മഹത്ത്വത്തിൻ പ്രത്യാശ
മനതാരിൽ സന്തോഷം തിരുനാമം സന്ദേശം
നിത്യജീവിതസന്ദേശം പരിപാവന സന്ദേശം
വചനത്തിൻ സുസ്ഥിര സന്ദേശം
(മശിഹായിൽ കണ്ടെത്താം….)

ധനം സുഖം സ്വപ്നങ്ങളിൽ സ്വയം മറന്നുയർന്നാലും
മനഃസുഖമില്ലാതെ നീ കരഞ്ഞെന്നാലും
തിരുകൃപയതിനാലെ കരുണ തൻ കരങ്ങളാൽ
വഹിച്ചിടുമവൻ നിന്നെ തിരുഹിതത്താൽ
(മശിഹായിൽ കണ്ടെത്താം….)

മരണത്തിൻ മണിനാദം സിരകളിൽ കേട്ടെന്നാലും
മരണത്തെ ജയിച്ചവൻ കൂടെയുള്ളതാ
നിത്യജീവനുറവയിൽ ആത്മ മന്നയൊരുക്കിടും
അനുഗ്രഹമാരി നിന്നിൽ അണിയിച്ചീടും
(മശിഹായിൽ കണ്ടെത്താം….)

സ്വർഗ്ഗസിംഹാസനത്തിൽ വിശുദ്ധജനങ്ങളാകെ
സ്തുതിഘോഷം മുഴക്കുന്നതിമോദത്താൽ
ഇഹത്തിലെ കഷ്ടമെല്ലാം നൊടിനേരം മാത്രമല്ലോ
കാൽവരി തൻ ജയമല്ലോ നമുക്കുത്തമം
(മശിഹായിൽ കണ്ടെത്താം….)

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts