യഹോവ എന്റെ വെളിച്ചം
സ്വര്‍ഗ്ഗരാജ്യം
Yehova Ente Velicham (Swarga Rajyam)
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംആമച്ചല്‍ പവിത്രന്‍ ,കെ കെ വില്‍സണ്‍
ഗാനരചനകെ കെ വില്‍സണ്‍
ഗായകര്‍കെ ജി മാര്‍ക്കോസ്‌
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 18 2012 16:42:07.

യഹോവ എന്റെ വെളിച്ചം
എനിക്കൊട്ടും ഭയമില്ലിഹേ (2)
കഷ്ടങ്ങളിൽ ഞാൻ പതറുകില്ല
കാൽവരിയിൽ നോക്കീടും ഞാൻ
ഓ ഹല്ലേലൂയാ പാടീടും ഞാൻ
(യഹോവ….)

മല പോൽ ശോധനകളേറി വന്നാലും
യേശുവിൻ മാറിൽ ഞാൻ ചാരീടുമേ (2)
തങ്കക്കരത്താൽ അണയ്ക്കുമെന്നെ
ആശ്വാസത്താൽ താങ്ങീടുമേ (2)
(യഹോവ….)

സ്വർഗ്ഗത്തിൻ കലവറ തുറന്നെനിക്കായ്
വേണ്ടുന്ന നന്മകൾ പകരുന്നതായ് (2)
നന്ദിയാലുള്ളം ആനന്ദിക്കുന്നേ
പ്രിയനേ ഞാൻ ആരാധിക്കുന്നേ (2)
(യഹോവ….)

കഷ്ടങ്ങൾ ക്ഷാമങ്ങൾ നേരിട്ടെന്നാലും
സ്തോത്രത്താൽ ജയധ്വനി മുഴക്കീടുമേ (2)
പ്രാണപ്രിയനാം മണവാളന്റെ
രക്തത്തിൽ ഞാൻ ആശ്രയിക്കുമേ (2)
(യഹോവ….)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts