ഇസ്രായേൽ മധുരഗായകൻ
സ്വര്‍ഗ്ഗരാജ്യം
Israyel Madhuragayakan (Swarga Rajyam)
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംആമച്ചല്‍ പവിത്രന്‍ ,കെ കെ വില്‍സണ്‍
ഗാനരചനകെ കെ വില്‍സണ്‍
ഗായകര്‍കെ ജി മാര്‍ക്കോസ്‌
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 18 2012 16:51:30.

ഇസ്രായേൽ ഇസ്രായേൽ
നീ ദൈവത്തിൻ സ്വന്തരാജ്യം
ആ…ആ….

ഇസ്രായേൽ മധുരഗായകൻ ദാവീദ്
ഈശായി തൻ എട്ടാം സന്താനം
ഇസ്രായേൽ നാടുവാണവൻ ഇവൻ
യാഹിനാൽ തെരഞ്ഞെടുത്തവൻ
ദാവീദേ ആട്ടിടയാ കാട്ടിലലഞ്ഞവനേ
കോമളകാന്തിയുള്ളോനേ (2)
ദൂതന്മാർ കൂടെയുള്ളോനേ (2)
(ഇസ്രായേൽ മധുര…)

കിന്നരം മീട്ടി മീട്ടി സ്തോത്രം പാടിപ്പാടി
ആടുകൾ തൻ കൂടെപ്പാർത്തോനേ (2)
പാറ മരക്കൊമ്പുകളിൽ കല്ലും മുള്ളും മേടുകളിൽ
അന്തിയുറങ്ങി വന്നോനേ കഷ്ടങ്ങളിൽ കഴിഞ്ഞോനേ (2)
ദാവീദേ ആട്ടിടയാ കാട്ടിലലഞ്ഞവനേ
കോമളകാന്തിയുള്ളോനേ (2)
ദൂതന്മാർ കൂടെയുള്ളോനേ (2)
(ഇസ്രായേൽ മധുര…)

ഗോല്യാത്തിൻ അഹന്തയെ ദൈവത്തിൻ ശക്തിയതാൽ
കല്ലിനാൽ എറിഞ്ഞുടച്ചോനേ (2)
സ്വന്തബലം നോക്കിടാതെ ദൈവമുഖം നോക്കി നോക്കി
അനുദിനം നടന്നു പോയോനേ വിശ്വാസം കാത്തു വന്നോനേ (2)
ദാവീദേ ആട്ടിടയാ കാട്ടിലലഞ്ഞവനേ
കോമളകാന്തിയുള്ളോനേ (2)
ദൂതന്മാർ കൂടെയുള്ളോനേ (2)
(ഇസ്രായേൽ മധുര…)

നാലു പത്താണ്ടുകളിൽ രാജകിരീടം ചൂടി
വാഗ്ദത്തം നിറവേറ്റിയോനേ (2)
കാലസമ്പൂർണ്ണതയിൽ ധനമാനങ്ങളോടെ ജീവനിലന്ത്യം വന്നോനേ
കർത്താവിൽ നിദ്ര ചെയ്തോനേ (2)
ദാവീദേ ആട്ടിടയാ കാട്ടിലലഞ്ഞവനേ
കോമളകാന്തിയുള്ളോനേ (2)
ദൂതന്മാർ കൂടെയുള്ളോനേ (2)
(ഇസ്രായേൽ മധുര…)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts