ആത്മാഭിഷേകം
ഇടയമഴ
Aathmabhishekam (Idaya Mazha)
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംജോനാഥന്‍ ബ്രൂസ്
ഗാനരചനജോളി സാം ,കൃഷ്ണകുമാര്‍ ,സോജിന്‍ തോമസ്
ഗായകര്‍ടോണി വിത്സൺ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 09 2012 03:46:25.

ആത്മാഭിഷേകം എന്നിൽ നിറച്ചീടണേ
ദേവാധിദേവനെ എൻ യാചന കേൾക്കണമേ (2)

നിന്റെ സ്നേഹം നിറവേറാൻ തിന്മകൾ അകന്നീടാൻ
മാളോരെന്നു വാർത്തീടും തിരുവചനമെന്നും
ഇരുളേറിയ എൻ ജീവനിൽ പ്രകാശമേകുമെൻ നാഥാ
ഹലേലൂയ ഹലേലൂയ ആശ്വാസദായകനേ
ഹലേലൂയ ഹലേലൂയ ജീവദായകനേ
(ആത്മാഭിഷേകം…)

എന്നുള്ളിൽ ആശ്വാസമേകിടാൻ നിൻ കൃപ പകർന്നീടണേ
ശബ്ദമുയർത്തി പാടിടാം നിൻ മഹിമയെന്നും
എൻ പ്രിയനേ എൻ രക്ഷകനേ ജീവശ്വാസം നൽകിയോനേ
ഹലേലൂയ ഹലേലൂയ ആശ്വാസദായകനേ
ഹലേലൂയ ഹലേലൂയ ജീവദായകനേ
(ആത്മാഭിഷേകം…) 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts