കൃഷ്ണനും ക്രിസ്തുവും
അമൃതഗീതങ്ങള്‍
Krishnanum Christhuvum (Amritha Geethangal)
വിശദവിവരങ്ങള്‍
വര്‍ഷം 2009
സംഗീതംവിജയ്‌ കരുൺ
ഗാനരചനഭരണിക്കാവ് ശിവകുമാര്‍ ,ഈസ്റ്റ്കോസ്റ്റ് വിജയന്‍
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: October 30 2013 07:35:27.

കൃഷ്ണനും ക്രിസ്തുവും നബിയും അമ്മയാം അമൃതാനന്ദമയിയല്ലോ (2)
തത്വവും ചിന്തയും വിദ്യയും വിത്തവും ചിത് സ്വരൂപിയമ്മയല്ലോ –
ചിത് സ്വരൂപിയമ്മയല്ലോ
കൃഷ്ണനും ക്രിസ്തുവും നബിയും അമ്മയാം അമൃതാനന്ദമയിയല്ലോ

നിസ്തുല സ്നേഹത്തിന്‍ നിര്‍മ്മല കാവ്യവും നിത്യ ചൈതന്യവും നീയല്ലോ (2)
ശാക്ദ്വലമാമീ പ്രപഞ്ച ഹൃദന്തവും പാപ വിമോചനാ മന്ത്രവും നീ (2)
നിന്‍ പാദ പത്മങ്ങളല്ലോ ഞങ്ങള്‍ക്ക് നിത്യ ശരണവും - സായൂജ്യവും
കൃഷ്ണനും ക്രിസ്തുവും നബിയും അമ്മയാം അമൃതാനന്ദമയിയല്ലോ

കര്‍മ്മ കാണ്ഡത്തിന്റെ സ്വര്‍ണ്ണാക്ഷരങളും സ്വര്‍ഗ്ഗ സംഗീതവും നീയല്ലോ (2)
ചാരുതയേറും പ്രകൃതി തന്‍ താളവും ശാപ വിമുക്തി തന്‍ തന്ത്രവും നീ (2)
നിന്‍ ചിരി പൂവുകളല്ലോ ഞങ്ങള്‍ക്ക് നിത്യമാം മോക്ഷവും നിര്‍‌വൃതിയും

കൃഷ്ണനും ക്രിസ്തുവും നബിയും അമ്മയാം അമൃതാനന്ദമയിയല്ലോ (2)
തത്വവും ചിന്തയും വിദ്യയും വിത്തവും ചിത് സ്വരൂപിയമ്മയല്ലോ –
ചിത് സ്വരൂപിയമ്മയല്ലോ
കൃഷ്ണനും ക്രിസ്തുവും നബിയും അമ്മയാം അമൃതാനന്ദമയിയല്ലോ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts