ആയിരം കൈകൾ
അമൃതഗീതങ്ങള്‍
Aayiram Kaikal (Amritha Geethangal)
വിശദവിവരങ്ങള്‍
വര്‍ഷം 2009
സംഗീതംവിജയ്‌ കരുൺ
ഗാനരചനഭരണിക്കാവ് ശിവകുമാര്‍ ,ഈസ്റ്റ്കോസ്റ്റ് വിജയന്‍
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: October 30 2013 07:44:07.

ആയിരം കൈകള്‍ പോരെനിയ്ക്കമ്മയെ ആപാദ ചൂഢം തൊഴുതിടുവാന്‍ (2)
ആയിരം നാവുകള്‍ പോരെനിയ്ക്കമ്മതന്‍ അമൃത മന്ത്രങ്ങള്‍ ഉരുവിടുവാന്‍ (2)
അമൃത മന്ത്രങ്ങള്‍ ഉരുവിടുവാന്‍
ആയിരം കൈകള്‍ പോരെനിയ്ക്കമ്മയെ ആപാദ ചൂഢം തൊഴുതിടുവാന്‍

തിരുവള്ളിക്കാവിലെ ആശ്രമത്തില്‍ അമ്മ ഗുരു കീര്‍ത്തനങ്ങളില്‍ മുഴുകിടുമ്പോള്‍ (2)
പരമ ഹംസ പഥം തേടി അണയുന്ന പരിശുദ്ധരെ മാടി വിളിയ്ക്കുമ്പോള്‍ (2)
തിരുമാറില്‍ അമ്മ അണിയുന്ന മാല്യത്തില്‍ ഒരു തുളസിദളമാകാന്‍ മോഹം
അമ്മ തഴുകിടുമൊരു ഭക്തനാകാന്‍ മോഹം

ആയിരം കൈകള്‍ പോരെനിയ്ക്കമ്മയെ ആപാദ ചൂഢം തൊഴുതിടുവാന്‍

അണിമുക്കുത്തിക്കല്ലില്‍ ഒളിയുമായിട്ടമ്മ അശരണര്‍ക്കഭയം കൊടുത്തിടുമ്പോള്‍ (2)
ദേശിവിദേശികള്‍ ആകുന്ന ഭക്തരെ ആശാകിരീടങ്ങളണിയിയ്ക്കുമ്പോള്‍ (2)
ചൊടികളിലമ്മ പൊടിയ്ക്കുന്ന ചിരിയിലെ ഒരു രത്നക്കതിര്‍മണി ചൂടാന്‍ മോഹം
മാറില്‍ അണച്ചിടുമൊരു ഭക്തനാകാന്‍ മോഹം

ആയിരം കൈകള്‍ പോരെനിയ്ക്കമ്മയെ ആപാദ ചൂഢം തൊഴുതിടുവാന്‍ (2)
ആയിരം നാവുകള്‍ പോരെനിയ്ക്കമ്മതന്‍ അമൃത മന്ത്രങ്ങള്‍ ഉരുവിടുവാന്‍ (2)
അമൃത മന്ത്രങ്ങള്‍ ഉരുവിടുവാന്‍
ആയിരം കൈകള്‍ പോരെനിയ്ക്കമ്മയെ ആപാദ ചൂഢം തൊഴുതിടുവാന്‍
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts