ഹരിഹര പുത്രനവന്‍
കലിയുഗവരദൻ
Harihara Puthranavan (Kaliyugavaradan)
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംമനോജ്‌ ,ശ്യാം
ഗാനരചനവൈ ഗോകുല്‍ ,പ്രതീഷ് നാരായണ്‍ ,രഞ്ജിനി ,എസ് ശരത് ,വി സ്മിത
ഗായകര്‍നജീം അര്‍ഷാദ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 08 2012 08:25:04.

ഹരിഹരപുത്രനാമെൻ അയ്യപ്പ സ്വാമി
മലമേല വാഴുമെന്റെ മണികണ്ഠസ്വാമി
വ്രതപുണ്യം തേടി ജപപുണ്യം തേടി
അയ്യനെ കാണാനെത്തുന്നേ സ്വാമിയേ
ശരണം തരണേ പൊന്നമ്പലവാസാ
മാമല വാഴുമെന്നയ്യാ നിന്നെ
താണു വണങ്ങി തൊഴുന്നേൻ
ശരണം വിളിയോടെ ഞങ്ങൾ
തിരുചരണം തേടുന്നു (2)

കർപ്പൂരദീപത്താൽ മിന്നി മിന്നി നിൽക്കുന്ന
നിന്നെയൊന്നു കണ്ടിടുവാനായ്
ആ ദിവ്യരൂപത്തിൻ മുന്നിലെന്നുമണയാൻ
നിൻ സന്നിധി ഞാൻ തേടി വരുന്നു
പമ്പയാറും നീലിമലയും കരിമലയും താണ്ടി വരുന്നേ
സ്വാമിയേ ശരണം തരണേ പൊന്നമ്പലവാസാ
(മാമല വാഴുമെന്നയ്യാ …..)

ഓംകാരനാദത്താൽ പാടിപ്പാടി വന്നീടാം
മായാതെ നിൽക്കണേ നീ
തോരാത്ത കണ്ണീരാൽ എൻ മനം നീറുമ്പോൾ
എന്നെയൊന്നു നോക്കീടണേ നീ
കറുപ്പുടുത്തു ഇരുമുടിയും ശിരസ്സിലേറ്റി ഞങ്ങൾ വരുന്നേ
സ്വാമിയേ അഭയം തരണേ പൊന്നമ്പലവാസാ
(മാമല വാഴുമെന്നയ്യാ …..)
 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts